മനുഷ്യരക്ഷയ്ക്കുവേണ്ടി മാതാവ് എന്തുമാത്രം കരഞ്ഞെന്ന് ആര്‍ക്കുമറിയില്ല

മനുഷ്യരക്ഷയ്ക്കുവേണ്ടി മാതാവ് എന്തുമാത്രം കരഞ്ഞെന്ന് ആര്‍ക്കുമറിയില്ല. മരിയാനുകരണത്തിലാണ് ഈ വെളിപെടുത്തല്‍. മറിയത്തിന്റെ കരച്ചിലിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്.

എന്നാല്‍ അവയില്‍വച്ചേറ്റവും പ്രധാനം മനുഷ്യന്റെ പാപങ്ങളായിരുന്നു. സകല മനുഷ്യരുടെയും പാപങ്ങളെയോര്‍ത്താണ് മാതാവ് കരഞ്ഞത്. നീതിമാന്മാര്‍ ഞെരുക്കപ്പെടുന്നതും ദൈവത്തെ തീരെ വെറുക്കുന്ന ദുഷ്ടന്മാര്‍ സര്‍വത്രവിജയം പ്രാപിക്കുന്നതും വിനീതര്‍ അവഹേളിക്കപ്പെടുന്നതും സമ്പന്നന്മാര്‍ ധൂര്‍ത്തടിക്കുന്നതുമൊക്കെ അവളുടെ വ്യസനത്തെ വര്‍ദ്ധിപ്പിച്ചു. ദൈവശുശ്രൂഷയില്‍ മനുഷ്യര്‍ എല്ലായിടത്തും പ്രദര്‍ശിപ്പിക്കുന്ന ഭക്തിമാന്ദ്യവും ശ്രദ്ധക്കുറവും ഉദാസീനമായ ദ്രുതഗതിയും അവള്‍ക്ക് ദുസ്സഹമായിരുന്നു.

ലോകം തിന്മയില്‍ മുഴുകുന്ന കാഴ്ച മറിയത്തെ സംബന്ധിച്ച് മര്‍മ്മഭേദകമായിരുന്നു. ഈ വ്യാകുലങ്ങള്‍ ഓരോന്നും അമ്മയുടെ ഹൃദയംപിളര്‍ക്കുന്ന വാളുകളായിരുന്നു.മാതാവിന്റെ ജീവിതം മുഴുവനും ക്ഷമയുടെും മൂകമായ സഹനത്തിന്റെയും നിരന്തരമായ വേദസാക്ഷിത്വം തന്നെയായിരുന്നു. മനുഷ്യരക്ഷയ്ക്കുവേണ്ടി അവള്‍ എന്തുമാത്രം കരഞ്ഞുവെന്നാരും അറിഞ്ഞിട്ടില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.