തിരക്കുപിടിച്ച ജീവിതത്തിലും ജപമാല ചൊല്ലാം

തിന്മയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ശക്തമായ ആയുധമാണ് ജപമാലയെന്ന കാര്യത്തില്‍ വിശുദ്ധര്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഈ സമയത്തെ ഏറ്റവും ശക്തമായ ആയുധമാണ് ജപമാലയെന്ന് പാദ്രെപിയോയും ജോസ് മരിയ എസ്‌ക്രീവയും ഒന്നുപോലെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ദിവസത്തില്‍ ഒന്നിലധികം തവണ ജപമാല ചൊല്ലിയിരുന്നവരായിരുന്നു വിശുദ്ധരെല്ലാവരും. പക്ഷേ നമ്മെ സംബന്ധിച്ചിടത്തോളം ഇത് അത്ഭുതം ജനിപ്പിക്കുന്നു. എങ്ങനെയാണ് ഒന്നിലധികം ജപമാലകള്‍ ചൊല്ലാന്‍ സാധിക്കുന്നത് എന്നതാണ് നമ്മുടെ അത്ഭുതം.

എന്നാല്‍ ജപമാല പ്രാര്‍ത്ഥനയ്ക്കായി നിശ്ചിത സമയം കണ്ടെത്താതെ അനുദിന ജീവിതത്തില്‍ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ആ സമയം ജപമാല പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കുക എന്നതാണ് ഒരു മാര്‍ഗ്ഗം. യാത്ര ചെയ്യുമ്പോള്‍, ഒരു വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍, സിഗ്നല്‍കാത്തുകിടക്കുമ്പോള്‍ അപ്പോഴെല്ലാം ജപമാല ചൊല്ലാവുന്നതാണ്. അതുപോലെ സമാനമനസ്‌ക്കരായ സുഹൃത്തുക്കളുമായി ജപമാല ചൊല്ലാന്‍ സമയം കണ്ടെത്താവുന്നതാണ്.

അതുപോലെ എക്‌സര്‍സൈസ് ചെയ്യുമ്പോഴും മനസ്സില്‍ ജപമാല ചൊല്ലാവുന്നതാണ്. രാത്രിയില്‍കിടക്കാന്‍പോകുന്നതിന് മുമ്പാണ് ജപമാല ചൊല്ലാനുള്ള മറ്റൊരു സാഹചര്യമുള്ളത്.

ഇതും ഇതില്‍പെടാത്തതുമായ എത്രയോ സാഹചര്യങ്ങള്‍ ജപമാല പ്രാര്‍ത്ഥനയ്ക്കായി നമ്മുക്ക് കണ്ടെത്താവുന്നതാണ്.!മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.