ദൈവഹിതം വെളിപ്പെട്ടു കിട്ടണോ? ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കൂ


ജപമാല ഭക്തിയോടും ശ്രദ്ധയോടും കൂടി ചൊല്ലുന്നവര്‍ക്ക് പരിശുദ്ധ മറിയം അമ്മയുടെ പ്രത്യേകമായ സംരക്ഷണവും മഹത്തായ കൃപയും വാഗ്ദാനം ചെയ്യുന്നുണ്ട്.

തിന്മയ്‌ക്കെതിരെയുള്ള വലിയൊരു ആയുധമാണ് ജപമാല. അത് തിന്മകളെ നശിപ്പിക്കുകയും പാപത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പുണ്യങ്ങളില്‍ വളരാനും വിശുദ്ധിയില്‍ ജീവിക്കാനും ജപമാല സഹായിക്കുന്നു.

ജപമാല ഭക്തിയോടെ ചൊല്ലുന്ന ഒരാളുടെയും ആത്മാവ് നാശത്തില്‍ പതിക്കുകയില്ല. അവര്‍ ദൗര്‍ഭാഗ്യങ്ങളാല്‍ പരീക്ഷിക്കപ്പെടുകയില്ല. സഭ നല്കുന്ന കൂദാശകള്‍ സ്വീകരിച്ചുകൊണ്ടായിരിക്കും ഇവര്‍ മരണമടയുന്നത്.

ജീവിത കാലത്തും മരണസമയത്തും ജപമാലയോട് വിശ്വസ്തത പുലര്‍ത്തി ജീവിക്കുന്നവര്‍ക്ക് ദൈവിക പ്രകാശം ലഭിക്കും. ശുദ്ധീകരണസ്ഥലങ്ങളില്‍ നിന്ന് ഇത്തരക്കാര്‍ മോചിതരാകും.

ജപമാല ചൊല്ലി ജീവിച്ചവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഉപരിമഹത്വമുണ്ടായിരിക്കും ജപമാല ഭക്തി പ്രചരിപ്പിക്കുന്നവരെ അവരുടെ ജീവിതത്തിലെ അത്യാവശ്യഘട്ടങ്ങളില്‍സഹായിക്കാനായി മാതാവ് കൂടെയുണ്ടായിരിക്കും.

ജപമാല ഭക്തിയോടെ ചൊല്ലുന്നവര്‍ യേശുക്രിസ്തുവിന്റെ സഹോദരന്മാരും മാതാവിന്റെ വാത്സല്യഭാജനങ്ങളുമായിരിക്കും.

ജപമാലയോട് ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ദൈവഹിതം വെളിപ്പെട്ടുകിട്ടും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.