ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തരുതെന്ന് റഷ്യയോട് അഭ്യര്‍ത്ഥന

കീവ്: യുക്രെയ്‌നിലെ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തരുതെന്ന് കൗണ്‍സില്‍ ഓഫ് യൂറോപ്പ് ആന്റ് ദ ഓര്‍ഗനൈസേഷന്‍ ഫോര്‍ കോപ്പറേഷന്‍ ആന്റ് സെക്യൂരിറ്റി റഷ്യയോട് അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ 13 നാണ് ഇതുസംബന്ധിച്ച് കൗണ്‍സില്‍ പ്രസ്താവന പുറപ്പെടുവിച്ചത്.

ദേവാലയങ്ങള്‍, സിനഗോഗ്, മോസ്‌ക്ക് എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുകയോ അവ നശിപ്പിക്കുകയോ ചെയ്യരുതെന്നാണ് അഭ്യര്‍ത്ഥന. ഇ്ത്തരം സ്മാരകങ്ങള്‍ രാജ്യത്തിന്റെ സാംസ്‌കാരികവൈവിധ്യത്തിന്റെ അടയാളങ്ങളാണ്. അതുകൊണ്ട് റഷ്യ ഇത്തരം സ്മാരകങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണം.

സമാധാനപൂര്‍വ്വമായ സംവാദങ്ങള്‍ക്ക് ശ്രമിക്കണമെന്നും മനുഷ്യത്വത്തിന് എതിരെ നടക്കുന്ന ഈ കൊടുംക്രൂരതകള്‍ അവസാനിപ്പിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ 102 സ്ഥാപനങ്ങളാണ് റഷ്യ യുക്രെയ്‌നില്‍ തകര്‍ത്തത്. ഇതില്‍ 47 മത സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.

ഫെബ്രുവരി 24 മുതല്ക്കാണ് യുക്രെയ്‌നില്‍ റഷ്യ അധിനിവേശം ആരംഭിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.