തിരുഹൃദയഭക്തിയില്‍ ഇങ്ങനെയും വളരാം…

ജൂണ്‍ തിരുഹൃദയഭക്തിയുടെ മാസമാണെന്ന് നമുക്കറിയാം. ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രത്യേക വണക്കത്തിനായി നാം മാറ്റിവച്ചിരിക്കുന്ന മാസം. വണക്കമാസ പ്രാര്‍ത്ഥനകളും നാം ചൊല്ലുന്നുണ്ട്. ഇതിനൊക്കെ പുറമെ ഏതെല്ലാം രീതിയില്‍ നമുക്ക് തിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നവരായിത്തീരാം എന്നോ കുടുംബത്തില്‍ മറ്റുള്ളവരെ കൂടി എങ്ങനെ തിരുഹൃദയഭക്തരാക്കി മാറ്റാം എന്നോ നാം ആലോചിച്ചിട്ടുണ്ടോ? ഇതാ തിരുഹൃദയഭക്തിയില്‍ വളരാന്‍ ചില എളുപ്പവഴികള്‍:

  1. വീടിന്റെ പ്രധാനഭാഗത്ത് അല്ലെങ്കില്‍ എല്ലാവരുടെയും ശ്രദ്ധ കിട്ടുന്ന ഭാഗത്ത് തിരുഹൃദയത്തിന്റെ ഒരു രൂപം മനോഹരമായി അലങ്കരിച്ചുവയ്ക്കുക. അതിന് മുമ്പില്‍ പൂക്കളും തിരികളും കത്തിച്ചുവയ്ക്കുക

2 രാവിലെ ഉറക്കമുണര്‍ന്ന് എണീല്ക്കുമ്പോള്‍ കാണാന്‍ പാകത്തിലോ അല്ലെങ്കില്‍ ബാത്ത് റൂം കണ്ണാടിയിലോ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥന എഴുതി ഒട്ടിക്കുക. ഓരോരുത്തരും ആ പ്രാര്‍ത്ഥന ചൊല്ലി ദിവസത്തെ എതിരേല്ക്കട്ടെ. തിരുഹൃദയത്തിന് ദിവസത്തെ മുഴുവന്‍ സമര്‍പ്പിക്കട്ടെ.

3 തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനകള്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍ ചൊല്ലുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പു പോലും ഇങ്ങനെ ചെയ്യാം.

4 ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന ഈശോയെ ആരാധിക്കാനായി ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും നീക്കിവയ്ക്കുക.

5 മാസത്തിലെ ആദ്യ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക

6 വീട്ടില്‍ ചെയ്യുന്ന നിസ്സാരമായ ഒരു ജോലി പോലും തിരുഹൃദയത്തിന്റെ വണക്കത്തിനായി ചെയ്യുക. അത് ഭക്ഷണം പാകം ചെയ്യുന്നതുപോലുമാകാംമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.