വിയറ്റ്‌നാമില്‍ കത്തോലിക്കാ ആക്ടിവിസ്റ്റിനെ പോലീസ് തട്ടിക്കൊണ്ടുപോയി

ഹാനോയ്: കത്തോലിക്കാ ആക്ടിവിസ്റ്റ് നാങ് ഇന്‍ഹിനെ പോലീസ് അന്യായമായി തടങ്കലിലാക്കിയെന്ന് പരാതി. ഇദ്ദേഹവും രണ്ടു മക്കളും കൂടി പ്രഭാതഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ പോലീസ് അവരെ പിടികൂടുകയും ട്രക്കിലേക്ക് തള്ളിയിടുകയുമായിരുന്നു. ഏഴു വയസുകാരന്‍ മൂത്ത മകനുള്‍പ്പെടെ രണ്ടുമക്കളെ പിന്നീട് പോലീസ് ബന്ധുക്കള്‍ക്ക് കൈമാറി.

യുഎസ് കേന്ദ്രീകരിച്ചുള്ള വിയറ്റ് ടാന്‍ പ്രോ ഡിമോക്രസി ഗ്രൂപ്പില്‍ അംഗമായതുകൊണ്ടാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ഗവണ്‍മെന്റിനെ പിന്തുണയ്ക്കുന്ന ബ്ലോഗെഴുത്തുകാരും ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകരും നാങ്ങിന്റെ അറസ്റ്റിനെ ന്യായീകരിക്കുന്നു. ഭീകരസംഘടനയാണ് ഇത് എന്നാണ് വിയറ്റ്‌നാമിന്റെ ഭാഷ്യം.

ആക്ടിവിസ്റ്റ് ഫാ. അന്തോണി ഡാങ് ഹു നാം, ജോണ്‍ ബാപ്റ്റിസ്റ്റ് എന്നിവരെയും അറസ്റ്റ് ചെയ്യുമെന്ന ഭീഷണി നിലവിലുണ്ട്. സാമൂഹ്യനീതിക്കു വേണ്ടി പോരാടുന്ന വ്യക്തിയാണ് നാങ് എന്നാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ പറയുന്നത്. വിന്‍ഹ് രൂപതാംഗവും നഗരത്തിലെ പബ്ലിക് കോളജിലെ സംഗീതാധ്യാപകനുമാണ്.

നൂറുകണക്കിന് കത്തോലിക്കര്‍ ചേര്‍ന്ന് ഇദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.