തിരുഹൃദയത്തോടുള്ള ഭക്തിക്കായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മാസമാണ് ജൂണ്‍. . നമ്മുടെ എല്ലാവരുടെയും വീടുകളില്‍തിരുഹൃദയത്തിന്റെ ചിത്രം ഒന്നെങ്കിലും കാണാതിരിക്കില്ല. തിരുഹൃദയരൂപം വണങ്ങുന്ന വ്യക്തികള്‍ക്ക് ഈശോ 12 വാഗ്ദാനങ്ങളാണ് നല്കിയിരിക്കുന്നത്. വിശുദ്ധ മാര്‍ഗറീത്ത മറിയം അലക്കോക്ക വഴിയാണ് ഈശോ ഈ വാഗ്ദാനങ്ങള്‍ നല്കിയിരിക്കുന്നത്. ഈ വാഗ്ദാനങ്ങള്‍ അറിഞ്ഞിരിക്കുന്നത് തിരുഹൃദയത്തോടുളള കൂടുതല്‍ ഭ്ക്തിയില്‍ വളരാന്‍ നമ്മെ സഹായിക്കും.
അവരുടെ ജീവിതാന്തസ്സിന് ആവശ്യമായ അനുഗ്രഹങ്ങൾ ഞാൻ നൽകും .
അവരുടെ കുടുംബങ്ങളിൽ ഞാൻ സമാധാനം പുലർത്തും .
അവരുടെ ക്ലേശങ്ങളിലെല്ലാം ഞാൻ അവരെ ആശ്വസിപ്പിക്കും .
ജീവിതത്തിൽ വിശിഷ്യ മരണനേരത്തും ഞാൻ അവരുടെ ദൃഢമായ അഭയമായിരിക്കും .
അവരുടെ എല്ലാ പരിശ്രമങ്ങളേയും സമൃദ്ധമായി ഞാൻ അനുഗ്രഹിക്കും .
പാപികൾ എന്റെ ഹൃദയത്തിൽ കാരുണ്യത്തിന്റെ അതിരറ്റ ഒരു സമുദ്രത്തെ ദർശിക്കും .
മന്ദഭക്തർ തീക്ഷ്ണതയുള്ളവരാകും .
തീക്ഷ്ണതയുള്ള ആത്മാക്കൾ അതിവേഗം മഹാപരിപൂർണ്ണതയിലേക്കു നീങ്ങിക്കൊണ്ടിരിക്കും.
എന്റെ ഹൃദയത്തിന്റെ ഒരു ചിത്രംവച്ചു വണങ്ങുന്ന ഭവനങ്ങളെ ഞാൻ ആശീർവദിക്കും .
കഠിനഹൃദയങ്ങളെ സ്പർശിക്കാനുള്ള ശക്തി ഞാൻ പുരോഹിതർക്കു നല്കും .
ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ എന്റെ ഹൃദയത്തിൽ ഉല്ലിഖിതമാകും അവ നീക്കപ്പെടുന്നതല്ല .
ഒമ്പതു മാസാദ്യവെള്ളിയാഴ്ച എന്റെ ഹൃദയത്തിന്റെ സ്തുതിക്കായി മുടങ്ങാതെ വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ അത്യാവശ്യമായ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല.