പിതാവിനെ ബഹുമാനിക്കുമ്പോള്‍ ലഭിക്കുന്ന ദൈവാനുഗ്രഹങ്ങള്‍

മാതാപിതാക്കന്മാരെ ബഹുമാനിക്കണം എന്നത് ദൈവം ആവശ്യപ്പെട്ടിരിക്കുന്ന ഒരു കല്പനയാണ്. എന്നാല്‍ മുമ്പ് എന്നത്തെക്കാളും കൂടുതലായി ഇന്ന് മാതാപിതാക്കള്‍ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വീടകങ്ങളില്‍ കണ്ണീരില്‍ കുതിര്‍ന്നു കഴിയുന്ന എത്രയോ മാതാപിതാക്കളുണ്ട്. മക്കള്‍ക്ക് വേണ്ടാതായി അനാഥാലയങ്ങളില്‍ കഴിയുന്നവരുമുണ്ട്. മാതാപിതാക്കളെ അവഗണിച്ച് അവരുടെ ശുശ്രൂഷ മറ്റുള്ളവരെ ഏല്പിച്ച് സ്വന്തം സുഖം മാത്രം നോക്കി ജീവിക്കുന്നവരുമുണ്ട്.

എന്നാല്‍ ഇത് ശരിയായ രീതിയല്ല. ദൈവത്തില്‍ നിന്ന് നമുക്ക് അനുഗ്രഹം ലഭിക്കാനുള്ള എളുപ്പ മാര്‍ഗ്ഗമാണ് മാതാപിതാക്കന്മാരെ ബഹുമാനിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നത്. വിശുദ്ധ ഗ്രന്ഥം ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

പിതാക്കന്മാരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുമ്പോള്‍ മക്കളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ബൈബിള്‍ രേഖപ്പെടുത്തിയിരിക്കുന്ന വചനങ്ങള്‍ നോക്കൂ…

1. പിതാവിനെ ബഹുമാനിക്കുന്നവൻ തന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുന്നു ( പ്രഭാഷകൻ 3 : 3 )

2. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കൾ സന്തോഷിപ്പിക്കും. അവന്റെ പ്രാർത്ഥന കർത്താവ് കേൾക്കും  ( പ്രഭാഷകൻ 3 : 5  )

3. പിതാവിനെ ബഹുമാനിക്കുന്നവൻ ദിർഘകാലം ജീവിക്കും ( പ്രഭാഷകൻ 3 : 6  )

4. പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും ( പ്രഭാഷകൻ 3 : 9  )

5. പിതാവിനെ ബഹുമാനിക്കുന്നവൻ മഹത്വം ആർജിക്കുന്നു ( പ്രഭാഷകൻ 3 : 11  )

6. പിതാവിനോട് കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല ( പ്രഭാഷകൻ 3 : 14  )

ഇതനുസരിച്ച് നമുക്ക് പെരുമാറാന്‍സാധിച്ചാല്‍ നാം ഭൗതികമായി അനുഗ്രഹിക്കപ്പെടുകയും ദൈവകൃപ നമ്മിലേക്ക് കൂടുതലായി വര്‍ഷിക്കപ്പെടുകയും ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.