ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം

ഈശോയുടെ ഏററവും മാധുര്യമുള്ള തിരുഹൃദയമേ എന്നെ മുഴുവനായും അങ്ങേയ്ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങയുടെ തിരുവചനം കേള്‍ക്കുന്നതിന് എന്റെ ചെവികളെയും അങ്ങയുടെ മഹത്വം ദര്‍ശിക്കുന്നതിന് എന്റെ കണ്ണുകളെയും അങ്ങയെ സ്തുതിക്കുന്നതിനായി എന്റെ അധരങ്ങളെയു അങ്ങയുടെ സ്‌നേഹം നുകരുന്നതിനും പകരുന്നതിനും എന്റെ ഹൃദയത്തെയും അങ്ങയുടെ തിരുവിഷ്ടം നിറവേറ്റുന്നതിന് എന്റെ മനസ്സിനെയും അങ്ങയുടെ നന്മകള്‍ ചെയ്യുന്നതിന് എന്റെ കരങ്ങളെയും അങ്ങേയ്ക്കുവേണ്ടി നടന്ന് ജോലി ചെയ്യുന്നതിന് എന്റെ കാലുകളയും അങ്ങയുടെ തിരുമുമ്പില്‍ നമിക്കുന്നതിന് എന്റെ ശിരസിനെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി അങ്ങേയ്ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.

അങ്ങയുടെ ദിവ്യഹൃദയത്തില്‍ എനിക്ക് അഭയം തരണമേ. പാപത്തില്‍ നിന്നും രോഗത്തില്‍ നിന്നും സകല അപകടങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളണമേ. ഒരു നിമിഷം പോലും അങ്ങയെ പിരിയുവാന്‍ എന്നെ അനുവദിക്കരുതേ.. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.