കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിച്ചു

ബംഗളൂര്: മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം കര്‍ണ്ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. ജൂലൈ മൂന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. പാര്‍ലമെന്ററി കാര്യമന്ത്രി എച്ച് കെ പാട്ടീല്‍ മന്ത്രിസഭയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞവര്‍ഷമാണ് കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയത്. ക്രൈസ്തവമിഷനറിമാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ നിയമത്തിനെതിരെ ബംഗളൂര്ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പെടെയുള്ള നിരവധി ക്രൈസ്തവ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.