മാര്‍പാപ്പ ലോകത്തെ തിരുഹൃദയത്തിന് സമര്‍പ്പിച്ചപ്പോള്‍

ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവശ്യപ്പെട്ടതനുസരിച്ചു ലോകത്തെ പല തവണ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈശോയുടെ തിരുഹൃദയത്തിന് മാനവരാശിയെ മുഴുവന്‍ സമര്‍പ്പിച്ചതിനെക്കുറിച്ച് പലര്‍ക്കുംഅത്ര അറിവില്ല. എന്നാല്‍ ഈശോയുടെ തിരുഹൃദയത്തിന് ലോകത്തെ സമര്‍പ്പിച്ച നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1899 ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍്പാപ്പയാണ് ഇതിന് തുടക്കം കുറിച്ചത്. പിന്നീട് പത്താം പീയൂസ്, പതിനൊന്നാം പീയുസ്, പീയൂസ് പന്ത്രണ്ടാമന്‍ ,പോള്‍ ആറാമന്‍ തുടങ്ങിയവരെല്ലാം ഈശോയുടെ തിരുഹൃദയത്തിന് ലോകത്തെ സമര്‍പ്പിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.