കാര്‍ മോഷ്ടാക്കളില്‍ നിന്ന് വെടിയേറ്റ് കത്തോലിക്കാ വൈദികന്‍ ഗുരുതരാവസ്ഥയില്‍

ചിക്കാഗോ: കാര്‍മോഷ്ടാക്കളില്‍ നിന്ന് വെടിയേറ്റ് കത്തോലിക്കാ വൈദികന്‍ ആശുപത്രിയില്‍. ഫാ. ജെറമിയ ലിന്‍ചാണ് അപകടത്തില്‍ പെട്ടത്. തന്റെ താമസസ്ഥലത്ത് അസാധാരണമായ ശബ്ദം കേട്ട് ഓടിച്ചെന്നു നോക്കിയ വൈദികന് വാഹനങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമമാണ് അവിടെ നടക്കുന്നതെന്ന് മനസ്സിലായി. ഈ സാഹചര്യത്തിലേക്ക് വൈദികന്‍ ഇറങ്ങിച്ചെന്നപ്പോള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 73 കാരനാണ് വൈദികന്‍. ഈശോസഭാംഗവുമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.