വിശുദ്ധര്‍ ഗ്രേറ്റ് ആകുന്നത് എങ്ങനെയാണ് എന്നറിയാമോ?

വിശുദ്ധ ആല്‍ബര്‍ട്ട് ദ ഗ്രേറ്റ്, വിശുദ്ധ ജെര്‍ദ്രൂത് ദ ഗ്രേറ്റ്, വിശുദ്ധ ഗ്രിഗറി ദഗ്രേറ്റ്,വിശുദ്ധ അന്തോണി ദ ഗ്രേറ്റ്,വിശുദ്ധ ബേസില്‍ ദ ഗ്രേറ്റ്.. എന്താണ് വിശുദ്ധരെ ഗ്രേറ്റ് എന്ന് ചേര്‍ത്തുപറയുന്നതിന്റെ കാരണം.?ഇതുകൊണ്ട് എന്താണ്ഉദ്ദേശിക്കുന്നത്?

വിശുദ്ധരെ ഗ്രേറ്റ് എന്ന വിശേഷിപ്പിക്കുന്നതിന്കാരണമായി പറയുന്നത് അവര്‍ കത്തോലിക്കാസഭയ്ക്കും ലോകത്തിനും നല്കിയ സംഭാവനകളെയും അവര്‍ ഏല്പിച്ച സ്വാധീനങ്ങളെയും പ്രതിയാണെന്നാണ്. ഉദാഹരണത്തിന് വിശുദ്ധ ഗ്രിഗറിയുടെകാര്യം. ദൈവശാസ്ത്രപരമായ എഴുത്തുകള്‍കൊണ്ട് അദ്ദേഹം അദ്വിതീയനായിരുന്നു, ശക്തമായ സഭാനേതൃത്വവും ഉണ്ടായിരുന്നു. ഗ്രിഗോറിയന്‍ ചാന്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അദ്ദേഹം നല്കിയ സംഭാവനകളും വലുതായിരുന്നു.

ഒരേ പേരില്‍ ഒ്ന്നിലധികം വിശുദ്ധര്‍ വരുമ്പോള്‍ അവരുടെ സംഭാവനകളെ താരതമ്യപ്പെടുത്തി അവതരിപ്പിക്കുന്നതിന്റെ ഭാഗമായും ഗ്രേറ്റ് വിശേഷണംനല്കാറുണ്ട്. ഇതൊരിക്കലും ഔദ്യോഗികമായ ഒന്നല്ല മറിച്ച ഒരു അവാര്‍ഡാണ്. ഉദാഹരണത്തിന് ഹെല്‍ഫ്റ്റായിലെ വിശുദ്ധ ജെര്‍ദ്രൂതിന് ഗ്രേറ്റ് എന്ന വിശേഷണം ആദ്യമായി നല്കിയത് ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പയാണ്. ചരിത്രകാരന്മാരാണ് ഇങ്ങനെ ചില വിശേഷണങ്ങള്‍ നല്കുന്നതെന്നും പറയപ്പെടുന്നു.

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഗ്രേറ്റ് എന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.