സാത്താന്റെ തലയെ തകര്‍ക്കണോ? വിശുദ്ധ പത്താം പീയൂസ് പറയുന്നത് കേള്‍ക്കൂ

ഇറ്റലിയിലെ ഒരു ദരിദ്രകുടുംബത്തില്‍ പത്തുമക്കളില്‍ ഒരാളായിട്ടായിരുന്നു വിശുദ്ധ പത്താം പീയുസിന്റെ ജനനം. പ്രഥമ ദിവ്യകാരുണ്യസ്വീകരണം ഏഴാം വയസില്‍ നല്കാമെന്ന് പ്രഖ്യാപിച്ചത് ഇദ്ദേഹമായിരുന്നു. അതുപോലെ തുടര്‍ച്ചയായ ദിവ്യകാരുണ്യസ്വീകരണവും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചു. പരിശുദ്ധ മറിയത്തോട് അദ്ദേഹത്തിന് അഗാധമായ ഭക്തിയുണ്ടായിരുന്നു. അല്മായരെ വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിനും പ്രോത്സാഹിപ്പിച്ചിരുന്നു.

ജീവിതത്തിലെ വിവിധ തലങ്ങളില്‍ സാത്താന്‍ നമ്മെ തകര്‍ക്കാനായി തല പൊക്കുമ്പോള്‍ സാത്താന്റെ തലയെ തകര്‍ക്കാനായി അദ്ദേഹം ചില എളുപ്പവഴികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഞാന്‍ ദരിദ്രനായിട്ടാണ് ജനിച്ചത്. ഞാന്‍ ദാരിദ്ര്യത്തിലാണ് ജീവിച്ചത്. ഞാന്‍ ദരിദ്രനായി മരിക്കാനും ആഗ്രഹിക്കുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

അതുപോലെ ജപമാലയുടെ ശക്തിയെക്കുറിച്ച് അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചിരുന്നു.

എല്ലാകൃപകളുടെയും ഉറവിടമാണ് മനോഹരമായ ജപമാലയെന്നും എല്ലാ പ്രാര്‍ത്ഥനകളിലും വച്ചേറ്റവും മനോഹരമാണ് അതെന്നും വിശുദ്ധ പത്താം പീയുസ് പഠിപ്പിച്ചു. മാതാവിന്റെ ഹൃദയത്തെയാണ് നാം ജപമാലയിലൂടെ തൊടുന്നത്. അതുകൊണ്ട് ജപമാല നമ്മുടെ വീടുകളിലും മറ്റും ചൊല്ലണമെന്നും അതുവഴി സാത്താനെ ഓടിക്കാന്‍ കഴിയുമെന്നും പത്താം പീയുസ് വിശ്വസിച്ചു.

ദിവ്യകാരുണ്യസ്വീകരണം സ്വര്‍ഗ്ഗത്തിലെത്താനുള്ള എളുപ്പവഴിയാണ്. ജീവിതത്തില്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോഴും സാത്താന്‍ നമ്മെ പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും മറിയത്തില്‍ ആശ്രയം കണ്ടെത്തുക. നരകസര്‍പ്പത്തിന്റെ തല തകര്‍ത്തവളായ മറിയത്തില്‍ തന്നെ. വിശുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.