ഒരേ വര്‍ഗ്ഗത്തില്‍ പെട്ട മൃഗങ്ങളെ മാത്രമേ ഒരേ നുകത്തില്‍ കെട്ടാവൂ എന്ന് മോശ പറഞ്ഞതിന്റെ ആന്തരികാര്‍ത്ഥം ഇതാണ്…

വ്യത്യസ്ത വര്‍ഗ്ഗത്തില്‍പെട്ട മൃഗങ്ങളെ ഉദാഹരണത്തിന് കാളയെയും കഴുതയെയും പോലെയുള്ളവയെ ഒരേ നുകത്തില്‍ കെട്ടരുതെന്നും മറിച്ച് ഒരേ വര്‍ഗ്ഗത്തില്‍ പെട്ട മൃഗങ്ങളെ മാത്രമേ ഒരേ നുകത്തില്‍ കെട്ടാവൂ എന്നും നിയമാവര്‍ത്തന പുസ്തകത്തില്‍ മോശവ്യക്തമാക്കുന്നുണ്ട്. ഇത് മോശ ആലങ്കാരികമായി പറഞ്ഞിരിക്കുന്നതാണെന്നാണ് ദൈവശാസ്ത്രജ്ഞരുടെ അഭിപ്രായം.

നന്മയുടെയുംതിന്മയുടെയും ഫലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പാടില്ലെന്നും നന്മയുടെ ഫലങ്ങള്‍ മാത്രമേ വളര്‍ത്തിയെടുക്കാവൂ എന്നുമാണ് ഇതിനര്‍ത്ഥം. അതായത് ഹൃദയത്തില്‍ നന്മയും തിന്മയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്.
നന്മ മാത്രമേ ഹൃദയത്തിലുണ്ടാകാന്‍ പാടുളളൂ.തിന്മയുണ്ടാകരുത്.

ചണനാര് രോമക്കുപ്പായത്തില്‍ ചേര്‍ക്കരുതെന്നും കമ്പിളിരോമം ചണക്കുപ്പായത്തില്‍ ചേര്‍ക്കരുതെന്നും മോശ തുടര്‍ന്നുപറയുന്നുണ്ട്.

നന്മ മാത്രം പുറപ്പെടുവിക്കുന്നവരാകട്ടെ നമ്മള്‍ ഓരോരുത്തരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.