മിഡില്‍ ഈസ്റ്റില്‍ ക്രൈസ്തവ സാന്നിധ്യം അത്യാവശ്യം’ മാര്‍പാപ്പ- ജോര്‍ദാന്‍ രാജാവ് കൂടിക്കാഴ്ച

വത്തിക്കാന്‍ സിറ്റി: ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മിഡില്‍ ഈസ്റ്റില്‍ ക്രൈസ്തവ സാന്നിധ്യം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. മതാന്തരവും എക്യുമെനിക്കലുമായ സംവാദങ്ങള്‍ തുടരേണ്ടത് ഇതിന്റെ ആവശ്യകതയാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

ജോര്‍ദ്ദാനിലെ കത്തോലിക്കാസഭ ഇക്കാര്യത്തില്‍ തന്റെ ദൗത്യവുമായി മുന്നോട്ടുപോവുകയാണ്. മിഡില്‍ ഈസ്റ്റില്‍ സമാധാനവും സുസ്ഥിരതയും നടപ്പില്‍ വരുത്താനായി ഹാഷെമൈറ്റ് രാജവംശവും പരിശുദ്ധസിംഹാസനവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇരുകൂട്ടരും സംതൃപ്തി രേഖപ്പെടുത്തി. ക്രൈസ്തവസാന്നിധ്യം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഒരിക്കല്‍കൂടി ഇരുനേതാക്കളും ആവര്‍ത്തിച്ചു. കൂടിക്കാഴ്ചയെ തുടര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ 2014 ല്‍ ജോര്‍ദാന്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ആഴ്ച പാപ്പ ബഹ്‌റൈനും സന്ദര്‍ശിച്ചിരുന്നു. ലോകത്ത് സമാധാനംപുലരാനായിവിളിക്കപ്പെട്ടിരിക്കുന്നവരാണ് മുസ്ലീമുകളും ക്രൈസ്തവരുമെന്ന് ബഹ്‌റൈനില്‍ നല്കിയ സന്ദേശത്തില്‍ മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.