ഇടയ്ക്കിടെ വീട്ടില്‍ വിശുദ്ധജലം തളിക്കാമോ, സാത്താന് അകത്തേക്ക് കടക്കാനാവില്ല, ഭൂതോച്ചാടകനായ വൈദികന്‍ പറയുന്ന അനുഭവം കേള്‍ക്കൂ

നിങ്ങളുടെ വീടുകളില്‍ വെഞ്ചരിച്ച വിശുദ്ധരൂപങ്ങളോ ക്രൂശിതരൂപങ്ങളോ ഹന്നാന്‍ വെള്ളമോ ഉണ്ടോ. എങ്കില്‍ സാത്താന് നിങ്ങളുടെ ഭവനത്തെയോ ഭവനത്തിലുള്ളവരെയോ അക്രമിക്കാന്‍ കഴിയുകയില്ല. ഭൂതോച്ചാടകനായ ഒരു വൈദികന്‍ തന്റെ അനുഭവത്തില്‍ നിന്ന് വ്യക്തമാക്കിയതാണ് ഇക്കാര്യം.

അദ്ദേഹം അതിനെ സാധൂകരിക്കാനായി പറയുന്ന ഒരു സംഭവം ഇങ്ങനെയാണ്.

ജൂലിയ എന്ന പെണ്‍കുട്ടി കോളജ് പഠനകാലത്ത് ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായി. ചെറുപ്പക്കാരന്‍ സാത്താന്‍ ആരാധനാസംഘത്തിലുള്ള ആളായിരുന്നു കത്തോലിക്കാ വിശ്വാസത്തില്‍ ജനിച്ചുവളര്‍ന്നവളായിരുന്നുവെങ്കിലും ജൂലിയ കാമുകന്റെ സ്വാധീനഫലമായി സാത്താന്‍ സംഘത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.

വൈകാതെ ഇരുവരുടെയും ബന്ധം വഷളാകുകയും അവര്‍ വേര്‍പിരിയുകയും ചെയ്തു. ജൂലിയ വീണ്ടും വിശ്വാസത്തിലേക്ക് കടന്നുവന്നു. പക്ഷേ ഏതാനും നാളുകള്‍ക്കുള്ളില്‍ അവളെ സാത്താന്‍ വേട്ടയാടിതുടങ്ങി. തന്റെ പുറകില്‍ ഭീകരരൂപിയായ ഒരുവന്‍ വന്നുനില്ക്കുന്നതായി അവള്‍ക്ക് തോന്നിത്തുടങ്ങി. അവള്‍ രാത്രികളില്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി.

ഹോസ്റ്റല്‍ മുറിയില്‍ അക്കാലത്ത് താമസിക്കുകയായിരുന്ന ജൂലിയായുടെ ഈ പ്രശ്‌നം മനസ്സിലാക്കാനായി രണ്ടുകൂട്ടൂകാരികള്‍ രാത്രിയില്‍ അവളുടെ കൂടെ മുറിയില്‍ കഴിയാന്‍ തയ്യാറായി. പക്ഷേ അവരുടെ ഉദ്ദേശ്യം നല്ലതായിരുന്നുവെങ്കിലും ആത്മീയമായി അവര്‍ ആരോഗ്യമുള്ളവരായിരുന്നില്ല. ഒരാള്‍ ലൈംഗികപാപങ്ങളുടെ അടിമയും മറ്റെയാള്‍ ആത്മഹത്യാപ്രവണതയുള്ളവളുംവിദ്വേഷപ്രകൃതക്കാരിയുമായിരുന്നു.

ഈ ഒരു സാഹചര്യത്തിലാണ് മകളുടെ അവസ്ഥ അറിഞ്ഞ മാതാപിതാക്കള്‍ അവളെ ഭൂതോച്ചാടകനായ വൈദികന്റെ അടുക്കല്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അവള്‍ ജീവിക്കാനാരംഭിച്ചു. മകളെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അതോടെ അവളുടെ രാത്രികള്‍ ശാന്തതയുംസമാധാനവും നിറഞ്ഞതായി മാറി. കാരണം അവളുടെ വീട്ടില്‍ വെഞ്ചരിച്ച രൂപങ്ങളും ക്രൂശിതരൂപങ്ങളും ഹന്നാന്‍ വെള്ളവുമുണ്ടായിരുന്നു. ഇടയ്ക്കിടെ വീട്ടില്‍ ഹന്നാന്‍ വെള്ളം തളിക്കുന്നുമുണ്ടായിരുന്നു.

ഈയൊരു സാഹചര്യത്തിലാണ് സാത്താന് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ കഴിയാതെ പോയത്. ഈ സംഭവത്തില്‍ നിന്ന് വൈദികന്‍ പറയുന്നത് നമ്മുടെ വീടുകളില്‍ വെഞ്ചരിച്ച ക്രൂശിതരൂപമോ വിശുദ്ധരൂപമോ ഉണ്ടായിരിക്കണമെന്നും ഹന്നാന്‍ വെള്ളം കൊണ്ട് ഇടയ്ക്കിടെ വീട് തളിക്കണമെന്നുമാണ്.

സാത്താന്റെ ആക്രമണള്‍ സ്വന്തം ഭവനത്തിലേക്ക് കടന്നുവരാതിരിക്കാന്‍ ഇതാണ് ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.