സാത്താനെ ഓടിക്കാന്‍ ഇങ്ങനെ പറഞ്ഞാല്‍ മതി

സാത്താന്‍ ഒരു യാഥാര്‍ഥ്യമാണ്. പുരോഗമനചിന്താഗതിക്കാരാണെന്ന് നടിക്കാന്‍ വേണ്ടി സാത്താന്‍ ഇല്ല അതൊരു സങ്കല്പമാണ് എന്ന് പറയുന്നവര്‍ ധാരാളമുണ്ട്.

പക്ഷേ സാത്താന്‍ ഉണ്ട് എന്നുതന്നെയാണ് വിശുദ്ധ ഗ്രന്ഥവും സഭയും നമ്മെ പഠിപ്പിക്കുന്നത്. വിശുദ്ധ പത്രോസിന്റെയും പൗലോസിന്‌റെയും ലേഖനങ്ങളില്‍ പറയുന്നത് സാത്താനെ കരുതിയിരിക്കണമെന്നാണ്. അലറുന്ന സിംഹത്തെപോലെ ആരെ വിഴുങ്ങണണെന്ന് വിചാരിച്ച് നടക്കുകയാണ് സാത്താന്‍.

ദൈവത്തെ എതിര്‍ക്കാന്‍ അവന് കരുത്തില്ലാത്തതുകൊണ്ട് ദൈവം സൃഷ്ടിച്ച മനുഷ്യരോട് അവന്‍ പോരാടുന്നത്. സാത്താനുമായുള്ള പോരാട്ടത്തില്‍ അവനെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ഏറ്റവും എളുപ്പ മാര്‍ഗ്ഗം യേശുനാമമാണ്. യേശുനാമം ഉരുവിടുന്നിടത്ത് സാത്താന് പ്രവേശിക്കാനാവില്ല.

അതുകൊണ്ട് ഓരോ പ്രവൃത്തികള്‍ ചെയ്യുമ്പോഴും ഓരോരോ വ്യാപാരങ്ങളില്‍ ഏര്‍പ്പെടുമ്പോഴും നാം യേശുവേ..യേശുവേ എന്ന് വിളിച്ചുകൊണ്ടിരിക്കുക. യേശുവിന്റെ നാമം സ്തുതിക്കപ്പെടുന്നിടത്ത് സാത്താന് നില്‍ക്കാനാവില്ല. അവന്‍ നമ്മെ വിട്ട് ഓടിപ്പൊയ്‌ക്കൊള്ളും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.