ദുഷ്ടന്റെ കൈയില്‍ നിന്ന് രക്ഷനേടാന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാം

ദുഷ്ടന്‍ കെണി വച്ച് നമ്മെ വീഴിക്കാന്‍ പാര്‍ത്തിരിക്കുന്ന കാലമാണ് ഇത്. ദുഷ്ടനില്‍ നിന്ന് പലതരത്തിലുള്ള ആക്രമണങ്ങള്‍ ഇതിനകം നാം നേരി്ട്ടുകഴിഞ്ഞു. ഇനിയും മോചനം അസാധ്യമായത്തക്കവിധം ദുഷ്ടന്‍ നമുക്കെതിരെ പല തന്ത്രങ്ങള്‍ മെനയുന്നുമുണ്ട്. ഇങ്ങനെ അത്യധികം നിസ്സഹായമായ ഒരു അവസ്ഥയില്‍ കേവലം മനുഷ്യരെന്ന നിലയില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും? കര്‍ത്താവിലുള്ള ആശ്രയത്വം മാത്രം. അവിടുത്തെ വിളിച്ചപേക്ഷിക്കുക മാത്രം. ഇതാ സങ്കീര്‍ത്തനകാരന്‍ തന്റെ ജീവിതത്തിലെ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയപ്പോള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ച മനോഹരമായ പ്രാര്‍ത്ഥന.

കര്‍ത്താവേ അങ്ങയില്‍ ഞാന്‍ ആ്ശ്രയിക്കുന്നു. ഞാന്‍ ഒരുനാളും ലജ്ജിക്കാനിടയാകരുതേ. അങ്ങയുടെ നീതിയില്‍ എന്നെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യണമേ. എന്റെ യാചന കേട്ട് എന്നെ രക്ഷിക്കണമേ. അങ്ങ് എനിക്ക് അഭയശിലയും ഉറപ്പുള്ള രക്ഷാദുര്‍ഗ്ഗവും ആയിരിക്കണമേ. അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗ്ഗവും. എന്റെ ദൈവമേ ദുഷ്ടന്റെ കൈയില്‍ നിന്ന് നീതികെട്ട ക്രൂരന്റെ പിടിയില്‍ നിന്ന് എന്നെ വിടുവിക്കണമേ. കര്‍ത്താവേ അങ്ങാണ് എന്റെ ്പ്രത്യാശ. ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം.( സങ്കീര്‍ത്തനങ്ങള്‍ 71:1-5)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.