ലഘുവായ അനുഗ്രഹങ്ങള്‍ക്ക് പോലും വലിയ രീതിയില്‍ നന്ദി പറയൂ

ലഘുവായ അനുഗ്രഹങ്ങള്‍ക്ക് പോലും കൃതജ്ഞതയുണ്ടായിരിക്കണമെന്നാണ് ക്രിസ്്ത്വാനുകരണം ഓര്‍മ്മിപ്പിക്കുന്നത്. അതുവഴി അമൂല്യമായ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ നാം അര്‍ഹനായിത്തീരും. ഏറ്റം ചെറിയത് നിനക്ക് എത്രയും വലുതുപോലെ ആയിരിക്കട്ടെ.

എത്രയും ഹീനമായത് ഒരു മഹാദാനംപോലെയും. ദാതാവിന്റെ മഹത്വം പരിഗണിച്ചാല്‍ ഒരു ദാനവും തുച്ഛമോ നിസ്സാരമോ ആയിത്തോന്നുകയില്ല. അത്യുന്നതായ ദൈവം തരുന്ന ദാനം നിസ്സാരമാകുമോ. അവിടുന്ന് പ്രഹരങ്ങളോ മറ്റ് ശിക്ഷകളോ നല്കിയാലും നന്ദിയുള്ളവനായിരിക്കണം. ദൈവം തിരുമനസ്സാകുന്നതെല്ലാം നമ്മുടെ രക്ഷയ്ക്കായി അവിടുന്ന് തരുന്നതാണ്.

ദൈവവരപ്രസാദം നഷ്ടപ്പെടാതിരിക്കാന്‍ ആഗ്രഹിക്കുന്നവന്‍ തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിപറയട്ടെ. അനുഗ്രഹങ്ങള്‍ പിന്‍വലിക്കുമ്പോള്‍ അക്ഷമനാകാതിരിക്കുകയും ചെയ്യട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.