വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ ആര്‍ക്കെല്ലാമാണ് യോഗ്യതയുള്ളത്?

വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ള പ്രഥമവും പ്രധാനവുമായ യോഗ്യത കത്തോലി്ക്കരായിരിക്കണം എന്നതാണെന്ന് നമുക്കറിയാം. എന്നാല്‍ അതുകൊണ്ടു മാത്രം നാം യോഗ്യതയോടെ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ അര്‍ഹരാണെന്ന് പറയാന്‍ കഴിയുമോ? ഇല്ല. തിരുസഭ ഇതിലേക്കായി ചില മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അവ താഴെപ്പറയുന്നവയാണ്

  • മാരകപാപം ചെയ്തിട്ടുള്ളവര്‍ കുമ്പസാരിച്ച് ഒരുങ്ങിയിരിക്കണം
    *
  • കുര്‍ബാന സ്വീകരണത്തിന് ഒരു മണിക്കൂറെങ്കിലും ഉപവസിച്ചിരിക്കണം
  • വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കണം
    *
  • തികഞ്ഞ സ്‌നേഹവും ഉറച്ച വിശ്വാസവും പ്രത്യാശയും ഉണ്ടായിരിക്കണം.
  • ഇനി മുതല്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ ഈ യോഗ്യതകളെല്ലാമുണ്ടോയെന്ന് നമുക്ക് ആത്മശോധന നടത്താം.


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.