നന്ദിയോടെ കടന്നുപോകാം

ഇതാ ഒരു വര്‍ഷംകൂടി കടന്നുപോയിരിക്കുന്നു. ഇപ്പോള്‍ എന്താണ് മനസ്സിലുള്ളത്? നഷ്ടങ്ങളുടെ വേദനയോ സങ്കടങ്ങളുടെ കടലുകളോ നിരാശതയുടെ മലകളോ.. ഇവിടെ നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലുള്ളവയല്ല. പലതും സംഭവിക്കുന്നതിന് നാം ഉത്തരവാദികളല്ല. പലതും നാം വിചാരി്ച്ചാല്‍ മാത്രം ഒഴിവാകുന്നവയുമല്ല.

അതുകൊണ്ട് ജോലി നഷ്ടം,സാമ്പത്തികഭാരം,പ്രിയപ്പെട്ടവരുടെ മരണം,രോഗങ്ങള്‍, ഇതൊന്നും നമ്മെ അത്യധികമായി വേദനിപ്പിക്കാതെയും നിരാശപ്പെടുത്താതെയുമിരിക്കുക. നിരാശാജനകമായ കാര്യങ്ങളിലേക്ക് നോക്കിയിരുന്നാല്‍ നമുക്ക് സന്തോഷിക്കാന്‍ അവസരമുണ്ടാവണമെന്നില്ല. മറിച്ച് നിഷേധാത്മകമായും നിരാശാജനകമായും സംഭവിച്ചവയില്‍ പോലും ദൈവത്തിന്റെ കരം കാണാന്‍ കഴിഞ്ഞാല്‍ നമുക്ക് ആശ്വസിക്കാനാവും.സന്തോഷിക്കാനുമാവും. അതിലുമപ്പുറം നന്ദി നിറഞ്ഞ മനസുണ്ടായിരിക്കുക.

ദൈവത്തോടും മനുഷ്യരോടും നന്ദിയുള്ളവരായിരിക്കുക. ജീവിതത്തിലെ പ്രതികൂലവുംഅനുകൂലവും ആയഅനുഭവങ്ങളോട് നന്ദി പറയുക.സംഭവിച്ചുപോയവയെയോര്‍ത്ത് നന്ദി പറയുക.നന്ദിയുള്ള മനസ്സോടെ കടന്നുപോകാന്‍ കഴിയുമ്പോള്‍ നന്മയുള്ള അനുഭവങ്ങള്‍ നമ്മെ പുതുവര്‍ഷത്തില്‍ കാത്തുനില്ക്കുക തന്നെ ചെയ്യും. ദൈവത്തിന് നന്ദി…



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.