ദൈവത്തോട് അടുക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ ഇത് ഉപേക്ഷിച്ചാല്‍ മതി

ദൈവത്തോട് അടുക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നമ്മുടെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ടതായ ഒന്നുണ്ട്. സ്വാര്‍ത്ഥത. ക്രിസ്ത്വാനുകരണത്തിലാണ് ഇത്തരമൊരു ആശയം വ്യക്തമാക്കിയിരിക്കുന്നത്. സ്വര്‍ത്ഥതയില്‍ നിന്ന് ഒരാള്‍ എത്രത്തോളം അകലുന്നുവോ അത്രത്തോളം അവര്‍ ദൈവത്തോട് അടുക്കുന്നു.ബാഹ്യമായ യാതൊന്നും ആഗ്രഹിക്കാതിരുന്നാല്‍ സമാധാനം ഉണ്ടാകുന്നു. അതുപോലെ ആന്തരികമായ പരിത്യാഗം ആത്മാവിനെ ദൈവത്തോട് അടുപ്പിക്കുകയും ചെയ്യുന്നു.

പലപ്പോഴും നമുക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയാത്തതും സ്‌നേഹിക്കാന്‍ കഴിയാത്തതും നമ്മള്‍ അത്രയധികമായി നമ്മെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. എല്ലാം എനിക്ക്.. എല്ലാം എന്റേത്.. അര്‍ഹതയുള്ളതുപോലും മറ്റുള്ളവര്‍ക്കായി നല്കാന്‍ നാം തയ്യാറാകുന്നില്ല. സ്വാര്‍ത്ഥതയാണ് ഇവിടെ നമ്മെ ഭരിക്കുന്നത്. സ്വാര്‍ത്ഥമായി ചിന്തിക്കുന്നവര്‍ക്ക് സ്വാര്‍ത്ഥമായി പെരുമാറുന്നവര്‍ക്ക് ദൈവത്തെ സ്‌നേഹിക്കാനാവില്ല. അവര്‍ ദൈവത്തെക്കാള്‍ കൂടുതലായി സ്വന്തം കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്കുന്നത്. തന്മൂലം അവരുടെ ഹൃദയങ്ങളില്‍ ദൈവം വാഴുന്നില്ല.

അതുകൊണ്ട് നമുക്ക് സ്വാര്‍ത്ഥതയില്‍ നിന്ന് അകന്നുനില്ക്കാം. കഴിയുന്നത്ര മറ്റുളളവരെ പരിഗണിക്കാം. അവരെ സഹായിക്കാം, സ്വന്തമായുള്ളതില്‍ നിന്ന് പങ്കുവയ്ക്കാന്‍ തയ്യാറാകാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.