പ്രാര്‍ത്ഥനയ്ക്കിടയില്‍ ഉറങ്ങിപ്പോകാന്‍ കാരണമെന്താണെന്നറിയാമോ?

കുടുംബപ്രാര്‍ത്ഥനയ്ക്കിടയില്‍ പോലും ഉറക്കം തൂങ്ങുന്നവരുണ്ട്. പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടക്കുമ്പോള്‍ ഉറങ്ങുന്നവരെ കാണാനിടയായിട്ടുണ്ട്. അതുപോലെ കൂട്ടായ്മയിലുള്ള പ്രാര്‍ത്ഥനയ്ക്കിടയിലും ഉറങ്ങുന്നവരുണ്ട്. പല പല കാരണങ്ങള്‍ കൊണ്ട് ഇതുസംഭവിക്കാം. അനാരോഗ്യം, മരുന്നുകളുടെ ഉപയോഗം,ക്ഷീണം,വിശപ്പ് , പാപത്തിന്റെ അടിമത്തം ഇങ്ങനെ പല പല കാരണങ്ങള്‍ ഇതിനായി കണ്ടെത്താവുന്നതാണ്. എന്നാല്‍ ബൈബിളില്‍ പറയുന്ന ഒരു കാരണം ഇതില്‍ നിന്നെല്ലാംവ്യത്യസ്തമാണ്. ലൂക്കാ 22 : 45 ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.
അവന്‍ പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുത്തുവന്നപ്പോള്‍ അവര്‍ വ്യസനം നിമി്ത്തം തളര്‍ന്ന് ഉറങ്ങുന്നതു കണ്ടു( ലൂക്കാ 22:45)

ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ട കാര്യം മനസ്സിലെ വിഷാദവും സങ്കടവുംനിരാശയും പലപ്പോഴും പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുകയും നമ്മെ അവ ഉറക്കിക്കളയുകയും ചെയ്യുന്നുവെന്നാണ്. പ്രാര്‍ത്ഥിക്കുന്ന സമയം ഉറങ്ങിപ്പോകാതിരിക്കാനായി നാം എന്താണ് ചെയ്യേണ്ടത്?

അതിനായി ആത്മീയഗുരുക്കന്മാര്‍ പറയുന്ന കാര്യങ്ങളില്‍ ചിലത് ഇവയാണ്.

  • പ്രാര്‍ത്ഥനയ്ക്കായി മനസ്സിനെ നേരത്തെതന്നെ സജ്ജമാക്കുക. പ്രാര്‍ത്ഥിക്കാന്‍ പോവുകയാണ് എന്ന് മനസ്സിനെ പഠിപ്പിക്കുക
  • മനസ്സില്‍ എന്തെല്ലാം ഭാരങ്ങളുണ്ടോ അവയെല്ലാം ദൈവത്തിന് സമര്‍പ്പിക്കുക.

പ്രാര്‍ത്ഥനയോട് ആഗ്രഹം തോ്ന്നുമ്പോള്‍, ദൈവത്തോട് സംസാരിക്കുകയാണെന്ന് തിരിച്ചറിയുമ്പോള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് ഉറങ്ങാന്‍ കഴിയുകയില്ല. ഉറക്കംവരികയുമില്ലമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.