ചെറിയ പാപങ്ങളെ പോലും ഈ നോമ്പുകാലത്ത് അവഗണിക്കരുതേ…

വലിയ പാപങ്ങളിലേക്കാണ് എപ്പോഴും നമ്മുടെ ഫോക്കസ്. വ്യഭിചാരം, കൊലപാതകം, മോഷണം.. ഇവയൊന്നും ചെയ്യുന്നില്ലല്ലോ എന്ന ന്യായീകരണത്താല്‍ നാം വിശുദ്ധരാണെന്ന് സ്വയം ഭാവിക്കുകയും ചെയ്യുന്നു. പക്ഷേ ഇതിനിടയില്‍ വലിയൊരു അപകടം സംഭവിക്കുന്നുണ്ട്. ചെറിയ ചെറിയ പാപങ്ങളെന്ന് പേരിട്ട് നിഷ്പ്രയാസമായും നിസ്സാരമായും നാം ചില പാപങ്ങളെ അവഗണിക്കുന്നു.

ഉദാഹരണത്തിന് അസൂയ, കോപം, ധനാസക്തി, വെറുപ്പ്. ഇവയൊന്നും പാപങ്ങളാണെന്ന് നാം കരുതുന്നതേയില്ല. എന്നാല്‍ നോമ്പുകാലത്ത് നാം ഗൗരവം കൊടുക്കേണ്ടത് ഇത്തരം ചില പാപങ്ങള്‍ക്കൂ കൂടിയാണ്. ഈ പാപങ്ങള്‍ നമ്മുടെ ആന്തരികശാന്തത തകര്‍ക്കുന്നവയാണ്.

അതുകൊണ്ട് ഇത്തരം പാപങ്ങള്‍ നമ്മുടെ ജീവിതത്തിന്മേല്‍ ആധിപത്യം ചെലുത്താതിരിക്കാന്‍ നമുക്ക് ഈ നോമ്പുകാലത്ത് പ്രത്യേകമായി പരിശ്രമിക്കാം. ദൈവത്തിന്റെ വിശുദ്ധിയുമായി തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെ തീരെ ചെറിയ പാപങ്ങള്‍ പോലും വലുതാണ്.

ചെറിയപാപങ്ങള്‍ കുമ്പസാരത്തില്‍ ഏറ്റുപറയുന്നവരും കുറവാണ്.ഒരു പാപവും ചെറുതല്ല. എന്നാല്‍ ദൈവം അവ എങ്ങനെ കാണുന്നുവെന്നതാണ് പ്രധാനം. കടുംചുമപ്പായ പാപങ്ങളെയും തൂമഞ്ഞുപോലെയാക്കുന്ന ദൈവകരുണയില്‍ ആശ്രയിക്കുക മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.