മറിയത്തിന്റെ ഏഴു വാക്കുകള്‍ ഏതാണെന്ന് അറിയാമോ?

വിശുദ്ധ യൗസേപ്പിതാവിനെക്കാള്‍ കൂടുതല്‍ ഭാഗങ്ങളില്‍ ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്നത് പരിശുദ്ധ കന്യാമറിയമാണ്. എങ്കില്‍ പോലും മാതാവ് വിശുദ്ധ ഗ്രന്ഥത്തില്‍ അധികംസംസാരിക്കുന്നതേയില്ല എന്ന് ബൈബിളിലൂടെ കടന്നുപോകുമ്പോള്‍ നാം അറിയുന്നുണ്ട്.
മാതാവ് സംസാരിച്ചതായി ഏഴു സന്ദര്‍ഭങ്ങളാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവ ചുവടെ കൊടുത്തിരിക്കുന്നു:

ഇതെങ്ങനെ സംഭവിക്കും, ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ( ലൂക്ക 1:34)

ഇതാ കര്‍ത്താവിന്റെ ദാസി( ലൂക്ക 1 :38)
നിന്റെ ഇഷ്ടം പോലെ എന്നില്‍ ഭവിക്കട്ടെ( ലൂക്ക 1: 38)

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.( ലൂക്ക 1:46)

മകനേ നീ എന്തിന് ഞങ്ങളോടിത് ചെയ്തു( ലൂക്ക 2: 48)

അവര്‍ക്ക് വീഞ്ഞില്ല( യോഹ 2:3)

അവന്‍ പറയുന്നത് ചെയ്യുവിന്‍( യോഹ 2:5)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.