പ്രാര്‍ത്ഥിക്കാന്‍ സമയമില്ലാത്തവര്‍ക്കുള്ള പ്രാര്‍ത്ഥനകള്‍

ഭൂരിപക്ഷം വിശ്വാസികളുടെയും സ്ഥിരം പല്ലവിയാണ് പ്രാര്‍ത്ഥിക്കാന്‍ സമയമില്ല. നീണ്ട പ്രാര്‍ത്ഥനകളുടെയും ഏറെ സമയമെടുത്തുള്ള പ്രാര്‍ത്ഥനകളുടെയും കാര്യത്തിലാണ് അവര്‍ ഇക്കാര്യം പറയുന്നത്. ശരിയായിരിക്കാം. എന്നാല്‍ ഒര ു ചോദ്യം ഇവിടെ പ്രസക്തമാണ്. സമയമില്ലെന്നത് ശരി. പക്ഷേ പ്രാര്‍ത്ഥിക്കാന്‍ മനസ്സുണ്ടോ? പ്രാര്‍ത്ഥിക്കാന്‍ മനസ്സുള്ളവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ സമയമില്ലാത്തവര്‍ക്കുമായി പ്രാര്‍ത്ഥിക്കാനുള്ള തീരെ ചെറിയ പ്രാര്‍ത്ഥനകള്‍ പറയാം

എന്റെ കര്‍ത്താവേ എന്റെ ദൈവമേ
ദൈവത്തിന്റെ തിരുനാമം വാഴ്ത്തപ്പെടട്ടെ
ദൈവം വാഴ്ത്തപ്പെട്ടവനാകുന്നു
ഈശോയേ എന്നോട് കരുണയായിരിക്കണമേ
കര്‍ത്താവേ ഇന്നും നിത്യതയിലും എന്നോടുകൂടെയുണ്ടായിരിക്കണമേ
കര്‍ത്താവേ എന്റെ കരച്ചില്‍ കേള്‍ക്കാതെ പോകരുതേ
കര്‍ത്താവേ അങ്ങ് മാത്രം എനിക്ക് നീതി നടത്തിത്തരണമേ
കര്‍ത്താവേ തിന്മയില്‍ നിന്ന്് എന്നെ മോചിപ്പിക്കണമേ
കര്‍ത്താവേ എന്റെ പാപങ്ങള്‍ മായ്ച്ചുകളയണമേ
കര്‍ത്താവേ അങ്ങയുടെ വഴികളിലൂടെ എന്നെ നടക്കാന്‍ പഠിപ്പിക്കണമേ
കര്‍ത്താവായ യേശുക്രിസ്തുവേ ജീവിക്കുന്ന ദൈവത്തിന്റെ പുത്രാ പാപിയായ എന്റെ മേല്‍ കരുണയായിരിക്കണമേ

എന്താ, ഈ ചെറുപ്രാര്‍ത്ഥനകള്‍ ചൊല്ലാനെങ്കിലും സമയമില്ലേ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.