മാരകപാപങ്ങള്‍ക്ക് അടിമകളായിട്ടുള്ളവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

മനുഷ്യവംശത്തിന്റെ രക്ഷകനായ പ്രിയപ്പെട്ട യേശുവേ, മുന്നറിയിപ്പിന്റെ സമയത്ത് ഭൂമിയില്‍ നിന്ന് എടുക്ക്‌പ്പെടാനിടയുള്ള പാപികളായ പാവം ആത്മാക്കളോടെല്ലാം ദയവുണ്ടാകണമെന്ന് അങ്ങയുടെ ദൈവകാരുണ്യം വഴി ഞാനപേക്ഷിക്കുന്നു. അവരുടെ പാപങ്ങള്‍ പൊറുക്കണമേ. അങ്ങയുടെപീഡാനുഭവത്തെപ്രതി അവരുടെ പാപങ്ങള്‍ക്കുളള പ്രായശ്ചിത്തമായി ഈ പ്രത്യേകകൃപ അനുവദിച്ചുതരണമെന്ന് ഞാനപേക്ഷിക്കുന്നു. അവരുടെ ആത്മാക്കളെ രക്ഷിച്ചുനിത്യജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു പരിഹാരമായി എന്നെതന്നെ മനസ്സിലും ശരീരത്തിലും ആത്്മാവിലും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.