നോമ്പുകാലം പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തിലേക്ക് മടങ്ങിവരാനുള്ള അവസരം

നോമ്പുകാലം കൊണ്ട് യഥാര്‍ത്ഥത്തില്‍ എന്താണ് ഉദ്ദേശിക്കുന്നത്. പഴയ നിയമത്തിലെ ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ ഇതിനുള്ള മറുപടിയുണ്ട്. ജോയേല്‍ 2:12-13 ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.

കര്‍ത്താവ് അരുളിച്ചെയ്യുന്നു.ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടും കൂടെ നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്ക് തിരിച്ചുവരുവിന്‍,

ദൈവത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഈ നോമ്പുകാലം. നമ്മുടെ ദൈവം സ്‌നേഹനിധിയായ പിതാവാണ്. നാംതിരിച്ചുവരുന്നത് കാത്ത് അവിടുന്ന് കാത്തിരിക്കുന്നുണ്ട.

അതുകൊണ്ട് നമുക്ക് ഈ ദിവസങ്ങളെ പാഴാക്കാതിരിക്കാം. നമ്മുടെ പഴയജീവിതരീതികള്‍ വിട്ടുപേക്ഷിച്ച് നമുക്ക് ദൈവസ്‌നേഹത്തിലേക്ക് തിരികെയെത്താം. പഴയ മനുഷ്യനെ ഉരിഞ്ഞെറിഞ്ഞിട്ട് പുതിയ മനുഷ്യനെ ധരിക്കാനുള്ള അസുലഭാവസരം.

ദൈവമേ ഞാന്‍ വലിയ പാപിയാണ്. മറ്റുള്ളവരുടെ മുമ്പില്‍ ഞാന്‍ നല്ലവനായിരിക്കാം. പക്ഷേ ഞാന്‍ എന്താണെന്ന് നീ മാത്രം തിരിച്ചറിയുന്നു എന്നോട് ക്ഷമിക്കണമേ.പാപം എന്റെ പടിവാതില്ക്കലുണ്ട്. പലവിധ പ്രലോഭനങ്ങളിലും ആസക്തികളിലും ഞാന്‍ പിടഞ്ഞുവീഴുന്നു. എന്റൈ പാപപങ്കിലമായ ജീവിതത്തോട് കരുണയായിരിക്കണമേ. അങ്ങേ സ്‌നേഹത്താല്‍ എന്നെ കഴുകിവിശുദ്ധീകരിക്കണമേ. നല്ല മരണം പ്രാപിച്ച് അങ്ങയോടൊത്ത് ആയിരിക്കാന്‍ എന്നെ അനുഗ്രഹിക്കണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.