പാപം എന്താണെന്നറിയാമോ?

പാപം എന്ന വാക്ക് നമുക്ക് ഏറെ പരിചിതമാണ്. നാം പാപം ചെയ്യുന്നവരും ചെയ്തുകൊണ്ടിരിക്കുന്നവരുമാണ്. നാം എല്ലാം പാപികളുമാണ്. എന്നാല്‍ പാപം എന്നാലെന്താണ്? പാപത്തെക്കുറിച്ച് പല നിര്‍വചനങ്ങളും നിലവിലുണ്ട്. അത്തരം നിര്‍വചനങ്ങളില്‍ ചിലത് നമുക്കിവിടെ പരിശോധിക്കാം.

നീതിയുടെ ലംഘനം എന്നതിലുപരി ദൈവസ്‌നേഹത്തിന്റെ തിരസ്‌ക്കാരമാണ് പാപം.

ദൈവത്തില്‍ എത്തിച്ചേരുന്നതിനായി മനുഷ്യന് നല്കപ്പെട്ട ദൈവികനിയമങ്ങളും പ്രകൃതിനിയമങ്ങളും ലംഘിക്കുന്നതാണ് പാപം.

ചെയ്യേണ്ടതു ചെയ്യാതിരിക്കുന്നതും ചെയ്യേണ്ടാത്തത് ചെയ്യുന്നതും പാപമാണ്. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഉപേക്ഷയാലും ചെയ്യുന്ന ഏതാനും പ്രവൃത്തികള്‍ മാത്രമല്ല പാപം.

പാപം ഒരു തകര്‍ച്ചയാണ്. അകല്‍ച്ചയാണ്. പലപ്പോഴും ഉപേക്ഷവഴിയുള്ള പാപം മറ്റു പാപങ്ങളെക്കാള്‍ ഗൗരവതരവും കാഠിന്യമേറിയതുമാണ്.

പാപം ഇല്ലാത്ത ഒരുവനുമില്ല എന്നാണ് സങ്കീര്‍ത്തനം 14:3 പറയുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.