അക്രമിയുടെ അവസാനത്തെക്കുറിച്ച് അറിയാമോ?

അക്രമം ചെയ്്തു ജീവിക്കുന്നവര്‍ ധാരാളമുണ്ട്. തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അവര്‍ക്ക് ഒരിക്കല്‍പോലും കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരിക്കുകയില്ല. എന്നും തങ്ങള്‍ ഇപ്പോഴത്തേതുപോലെയുള്ള അവസ്ഥകളിലൂടെ മ്ുന്നോട്ടുപോകുമെന്ന് തന്നെയാണ് അവര്‍ കരുതുന്നത്. എന്നാല്‍ തിരുവചനം അക്രമിയുടെ അവസാനത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്കുന്നുണ്ട്. അത് ഇപ്രകാരമാണ്

ദൈവം നിന്നെ എന്നേക്കുമായി തകര്‍ക്കും. നിന്റെ കൂടാരത്തില്‍ നിന്ന് അവിടന്ന് നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും. ജീവിക്കുന്നവരുടെ നാട്ടില്‍ നിന്ന് നിന്നെ അവിടന്ന് വേരോടെ പിഴുതുകളയും.( സങ്കീര്‍ത്തനം 52:5)
അക്രമങ്ങള്‍ അവസാനിപ്പിച്ച് നമുക്ക് ദൈവത്തിന്റെ വഴിയെ ചരിക്കാം.

ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു. അങ്ങു നല്കിയ അനുഗ്രഹങ്ങളെപ്രതി ഞാന്‍ എന്നേക്കും അവിടുത്തോട് നന്ദിപറയും( സങ്കീ 52:9) എന്ന് നമുക്ക് ഏറ്റുപറയാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.