ദ ഫേസ് ഓഫ് ദ ഫേസ് ലെസ് വത്തിക്കാനില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രം

വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ദ ഫേസ് ഓഫ് ദ ഫേസ് ലെസ് വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു. മെത്രാന്മാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായുള്ള പ്രദര്‍ശനം മാര്‍പാപ്പയുടെ വസതിക്കു സമീപമാണ് പ്രദര്‍ശിപ്പിച്ചത്. ആദ്യമായാണ് ഒരു മലയാളസിനിന വത്തിക്കാന്റെ ഔദ്യോഗികാനുമതിയോടെ പ്രദര്‍ശിപ്പിക്കുന്നത്.

മാര്‍പാപ്പയും സിനിമ കാണുമെന്നാണ് നിലവിലുള്ള സൂചന. സംവിധായകന്‍ ഡോ. ഷെയ്‌സണ്‍ പി ഔസേപ്പും നിര്‍മ്മാതാവ് സാന്ദ്ര ഡിസൂസയും മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.