സിസ്റ്റർ ആൻ മരിയ S.H. ചെയർപേഴ്‌സൺ

പ്രസ്റ്റൺ : ഗ്രേറ്റ് ബ്രിട്ടൺ സീറോ -മലബാർ രൂപതയുടെ നവ സുവിശേഷ വത്കരണ കമ്മീഷൻ്റെ ചെയർപേഴ്‌സണായും ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ ആയും പ്രശസ്ത വചന പ്രഘോഷക റവ സിസ്റ്റർ ആൻ മരിയ S.H. നെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. കെമിസ്ട്രിയിൽ ബിരുദവും ഫാർമസിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മൂലമറ്റം സ്വദേശിനിയും തിരുഹൃദയ സഭയുടെ പാലാ പ്രൊവിൻസ് അംഗവുമായ സിസ്റ്റർ ഫാർമസിയിൽ ഗവേഷണവും നടത്തുന്നു. മൂവാറ്റുപുഴ നിർമല കോളേജ് ഓഫ് ഫാർമസിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്ന സിസ്റ്റർ ആൻ മരിയായുടെ വചന പ്രഘോഷണ ങ്ങളും ശുശ്രുഷകളും വളരെയേറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.