ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം

2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് ഗ്രേറ്റ്് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം നടത്തുന്നു. ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഫ്രണ്ട്‌സ് ഓഫ് ഹോപ്പ് എന്ന പേരില്‍ ഒരു സ്‌നേഹസമൂഹം രൂപീകരിച്ചിട്ടുണ്ട്. ഈ കൂട്ടായ്മയില്‍ അംഗങ്ങള്‍ ഒരുമിച്ചുകൂടി വചനപാരായണവും വ്യാഖ്യാനവും നടത്തും. ബൈബിള്‍ പണ്ഡിതനായ ഫാ. ജോണ്‍ പുളിന്താനം നേതൃത്വം നല്കും. 2026 ജനുവരിയില്‍ വചനപാരായണം പൂര്‍ത്തിയാകും.

പില്‍ഗ്രിംസ് ഓഫ് ഹോപ്പ് എന്ന ആപ്തവാക്യത്തിലൂന്നിയാണ് ആഗോള സഭ ജൂബിലിവര്‍ഷം ആചരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.