ഉറക്കക്കുറവോ ഈ സങ്കീര്‍ത്തനം ചൊല്ലൂ, സുഖമായിട്ടുറങ്ങാം

ഉറക്കക്കുറവ് ജീവിതത്തില്‍ അനുഭവിക്കാത്തവരാരും ഉണ്ടാവില്ലെന്ന് കരുതുന്നു. പക്ഷേ ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന ഉറക്കക്കുറവ് പലരെയും അസ്വസ്ഥപ്പെടുത്തും. എങ്ങനെയെങ്കിലും ഉറങ്ങിയാല്‍ മതിയെന്ന് വിചാരിക്കുന്നവര്‍ പല വഴികളും അന്വേഷിക്കും. പക്ഷേ ഉറക്കഗുളികകള്‍ക്ക് പോലും നല്കാന്‍ കഴിയാത്ത സുഖകരമായ ഉറക്കം നല്കാന്‍ തിരുവചനത്തിന് കഴിയുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ഏതു തിരുവചനമാണ് രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി ചൊല്ലേണ്ടത് എന്നല്ലേ?

ഇതാ സങ്കീര്‍ത്തനം നാല് അതിലെ ഏഴ്, എട്ട് തിരുവചനങ്ങള്‍ എല്ലാ ദിവസവും രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചൊല്ലൂ, താനെ ഉറങ്ങിക്കോളും. അതും സുഖനിദ്ര

ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തില്‍ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു. ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും. എന്തെന്നാല്‍ കര്‍ത്താവേ അങ്ങ് തന്നെയാണ് എനിക്ക് സുരക്ഷിതത്വം നല്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.