ദയയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന തിരുവചനം ഇതാ

ദയ, കരുണ എന്നീ വാക്കുകള്‍ തത്തുല്യമായ വിധത്തിലാണ് പ്രയോഗിക്കുന്നത്.ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിനും അടിസ്ഥാനം. മനുഷ്യരെല്ലാവരും പാപികളാണ്.

എങ്കിലും ദൈവത്തിന്റെ കരുണ നമ്മെ ചൂഴ്ന്നുനില്ക്കുന്നു.അവിടുന്ന് നമ്മുടെ പാപങ്ങള്‍ ഓര്‍മ്മിക്കുകയോ അതനുസരിച്ച് പെരുമാറുകയോ ചെയ്യുന്നില്ല.ദൈവം നമ്മോട് ക്ഷമിക്കുന്നതുകൊണ്ടാണ് നാം ഇപ്പോള്‍ ഭേദപ്പെട്ട നിലയില്‍ ജീവിച്ചുപോരുന്നത്.

എന്നാല്‍ നമുക്ക് മററുള്ളവരോട് ഈ ചിന്തയില്ല. നമ്മോട് അനിഷ്ടം കാണിച്ചവരോട്, തെറ്റുകള്‍ ചെയ്തവരോട് നാംഇപ്പോഴും കഠിനമായ വെറുപ്പും വിദ്വേഷവും വച്ചുപുലര്‍ത്തുന്നു. നമുക്ക് അവരോട് ക്ഷമിക്കാനോ കരുണ കാണിക്കാനോ സാധിക്കുന്നില്ല. എന്തൊരു കഷ്ടമാണ് ഇത്.

വചനം നമ്മോട് പറയുന്നത് നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍(ലൂക്കാ 6/36) എന്നാണ്.

ദൈവം നമ്മോട് കരുണ കാട്ടിയില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ. അതുകൊണ്ട് നമുക്കുംമറ്റുളളവരോട് കരുണകാണിക്കാം. ക്ഷമിക്കാം. അവരെ സ്‌നേഹിക്കാന്‍ ശ്രമിക്കാം.

നാം മറ്റുള്ളവരോട് കരുണ കാണിച്ചില്ലെങ്കില്‍ ദൈവം നമ്മോടും കരുണ കാണിക്കില്ലെന്ന് മറക്കരുത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.