ഈശോയ്ക്ക് സംഭവിക്കാനിരിക്കുന്ന പീഡാസഹനങ്ങളെയോര്‍ത്ത് വ്യാകുലനായ യൗസേപ്പിതാവ്

ഈശോയ്ക്ക് സംഭവിക്കാനിരിക്കുന്ന പീഡാസഹനങ്ങളെയോര്‍ത്ത് യൗസേപ്പിതാവ് വ്യാകുലനായിരുന്നു.വ്യാകുലമായ ഈ പിതൃഹൃദയത്തിന്റെ വേദനകള്‍ പകര്‍ത്തിയിരിക്കുന്ന പുസ്തകമാണ് വി.യൗസേപ്പിതാവിന്റെ ആത്മീയ ജീവിതയാത്ര. ഇതില്‍ യൗസേപ്പിതാവിന്റെ ഹൃദയം പകര്‍ത്തിയിരിക്കുന്നത് ഇപ്രകാരമാണ്.’

എന്റെ ഈശോയേ നീ എല്ലാവരാലും അറിയപ്പെടാനും സ്‌നേഹിക്കപ്പെടാനും ഞാന്‍ എത്രയേറെ ദാഹിക്കുന്നുണ്ടെന്ന് നിനക്കറിയാമോ? പക്ഷേ നിന്റെ ജീവനെ വേട്ടയാടുന്നതും നിന്നെ പീഡിപ്പിക്കുന്നതും മാത്രമാണ് എനിക്ക് കാണേണ്ടിവരുന്നത്. എല്ലാ ദുരിതങ്ങളില്‍ നിന്നും നിന്നെ സംരക്ഷിക്കാന്‍ എന്നെക്കൊണ്ടാവുന്നതെല്ലാം ഞാന്‍ ചെയ്തിരിക്കും.

പിറന്നുവീണ ഒരു കൈക്കുഞ്ഞിനെയുംകൊണ്ട് ചുട്ടുപൊള്ളുന്ന വെയിലിലൂടെയും മരംകോച്ചുന്ന മഞ്ഞിലൂടെയും മറ്റു ദുരിതങ്ങളിലൂടെയും ഒളിച്ചോടേണ്ടിവന്ന സ്ഥിതിയോര്‍ക്കുമ്പോള്‍ ഈ ദാരുണമായ സാഹചര്യത്തെ നേരിടുന്ന നിന്റെ മുഖം കാണുമ്പോള്‍ എന്റെഹൃദയത്തിന്റെ ദു: ഖം എനിക്ക് താങ്ങാന്‍ കഴിയുന്നില്ല.

അതെ ഇപ്പോള്‍ ഈ ശൈശവദശയില്‍ ഇതാണ് നിന്റെസഹനത്തിന്റെ അവസ്ഥയെങ്കില്‍ എത്ര ഭീകരമായിരിക്കും ഭാവിയില്‍ വരാനിരിക്കുന്നത്? അന്ന് നിന്‌റെ ദാരുണമായ പീഡാസഹനങ്ങളെ നേരിടാന്‍ എനിക്കെങ്ങനെ സാധിക്കും?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.