ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടിയുള്ള ഏറ്റവും ശക്തമായ ഈ പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹം പ്രാപിക്കൂ

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള നിരവധി പ്രാര്‍ത്ഥനകളുണ്ട്. അതിലൊരു പ്രാര്‍ത്ഥനയാണ് ചുവടെ കൊടുക്കുന്നത്.

നിത്യനായ പിതാവേ ഈശോയുടെ ഏറ്റവും പരിശുദ്ധ രക്തം ലോകംമുഴുവനിലും അര്‍പ്പിക്കപ്പെടുന്ന ബലികളോട് ചേര്‍ത്ത് ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.

ഈ പ്രാര്‍ത്ഥനയിലൂടെ അനേകം ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നുവെന്നാണ് ഈശോ വിശുദ്ധ ജെര്‍ദ്രൂതിന് നല്കിയദര്‍ശനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.

അതുകൊണ്ട് ഈ പ്രാര്‍ത്ഥന നമുക്കും ഏറ്റുചൊല്ലാം. അനേകം ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് നിന്ന് മോചിതരാവട്ടെ. അതുവഴി അവര്‍ നമുക്കുവേണ്ടിയും മാധ്യസ്ഥംയാചിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.