കര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ ഇതാണൊരു മാര്‍ഗ്ഗം

വിശുദ്ധ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോള്‍ കര്‍ത്താവിനെ പ്രസാദിപ്പിക്കാനുള്ള പല മാര്‍ഗ്ഗങ്ങളും കണ്ടെത്താനാവും. എന്നാല്‍ കര്‍ത്താവിനെ സന്തോഷിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗത്തെക്കുറിച്ച് തിരുവചനം വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്. സുഭാഷിതങ്ങള്‍ 12:22 ലാണ് അക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

വിശ്വസ്തതയോടെ പെരുമാറുന്നവര്‍ അവിടുത്തെ സന്തോഷിപ്പിക്കുന്നു

നാം പലപ്പോഴും മുഖസ്തുതി പറയുന്നവരാണ്, സത്യം മറച്ചുവയ്ക്കുന്നവരാണ്. സത്യം തുറന്നുപറഞ്ഞാല്‍ പ്രീതി നഷ്ടമാകുമോയെന്ന് ഭയന്ന് അസത്യം പറയുന്നവരാണ്. എന്നാല്‍ ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത് വിശ്വസ്തയാണ്. മനുഷ്യരോടും ദൈവത്തോടും വിശ്വസ്തരായിരിക്കുക. കാരണം ദൈവം വിശ്വസ്തനാണ്.

വിശ്വസ്തരുടെ ലക്ഷണങ്ങളിലൊന്ന് വാക്കുപാലിക്കുക എന്നതാണ്. നാം എത്രയോപേര്‍ക്കാണ് പാലിക്കാന്‍ കഴിയാത്തവിധത്തിലുള്ള വാഗ്ദാനങ്ങള്‍ നല്കിയിരിക്കുന്നത്. അതൊക്കെ നമ്മുടെ അവിശ്വസ്തതയുടെ ഭാഗമായി കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. വിശ്വസ്തത എന്നതിനെ ദാമ്പത്യജീവിതത്തിലെ വിശ്വസ്തത മാത്രമായിപരിമിതപ്പെടുത്താതിരിക്കുക.

അതിന് കൂടുതല്‍ വിശ്ാലമായ അര്‍ത്ഥമുണ്ട്. നാം വിശ്വസ്തരായിരുന്നാല്‍ എല്ലാ കാര്യങ്ങളിലും വ്യക്തിബന്ധങ്ങളിലും വിശ്വസ്തത പുലര്‍ത്തിയാല്‍ ദൈവം നമ്മെയോര്‍ത്ത് സന്തോഷിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.