ഓര്‍മ്മശക്തി കിട്ടാനായി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളോട് പ്രാര്‍ത്ഥിച്ച മാര്‍പാപ്പ

ശുദ്ധീകരണാത്മാക്കളോടുളള ഭക്തി കത്തോലിക്കാവിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെപ്രത്യേകമായി ഓര്‍മ്മിക്കുകയും അവരോട്പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനുളള മാസമാണ് നവംബര്‍. നമുക്കും അവരോട് പ്രാര്‍ത്ഥിക്കാം. ശുദ്ധീകരണാത്മാക്കളോട് പ്രാര്‍തഥിച്ചിരുന്ന പല പുണ്യാത്മാക്കളുമുണ്ട്. അതില്‍ പാപ്പാമാരും ഉള്‍പ്പെടുന്നുണ്ട്.

അക്കൂട്ടത്തിലൊരാളാണ്ഒമ്പതാംപീയുസ്.
ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന പാപ്പ തന്റെ വ്യക്തിപരമായ നിയോഗവും അതിലേക്കായി സമര്‍പ്പിച്ചിരുന്നു.

തന്റെ ഓര്‍മ്മപ്പിശക് മാറിക്കിട്ടാനും ഓര്‍മ്മശക്തി കൂടുതല്‍ കിട്ടാനുമായിട്ടായിരുന്നു അത്. അതിന്റെ ഫലമായിതനിക്ക് ഓര്‍മ്മപ്പിശക് മാറിക്കിട്ടിയെന്നും പാപ്പ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ജീവിതത്തിലെ ചെറുതും വലുതുമായ പല നിയോഗങ്ങളും നമുക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സമര്‍പ്പിച്ചു മാധ്യസ്ഥംതേടാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.