ആത്മാവിന്റെ സ്വരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണേ..

ചില കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നതിന് മുമ്പ് നാം അത്യധികമായ ആശയക്കുഴപ്പത്തിലാകാറുണ്ട്. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിനില്ക്കുന്ന സാഹചര്യങ്ങള്‍. അധികാരികളുടെ സ്വരത്തിന് വിധേയമാകാനും നമ്മള്‍ ചിലപ്പോഴെങ്കിലും വിസമ്മതം രേഖപ്പെടുത്താറുണ്ട്. സ്വന്തം ഇഷ്ടം അന്വേഷിക്കുന്നതുകൊണ്ടാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്.

എന്നാല്‍ ഉള്ളിന്‌റെ ഉള്ളിലിരുന്ന് ദൈവാത്മാവ് നമ്മോട് അക്കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു നിര്‍ബന്ധത്തെക്കുറിച്ച് പൗലോസ്ശ്ലീഹാ അപ്പസ്‌തോലപ്രവര്‍ത്തനം 20:22 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാ ഇപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിര്‍ബന്ധിതനായി ഞാന്‍ ജെറുസലേമിലേക്ക് പോകുന്നു. അവിടെ എനിക്ക് എന്തു സംഭവിക്കുമെന്ന് അറിഞ്ഞുകൂടാ.
അടുത്ത വാക്യം ഇങ്ങനെയാണ് കാരാഗൃഹവും പീഡനങ്ങളുമാണ് എന്നെ കാത്തിരിക്കുന്നതെന്ന് എല്ലാ നഗരത്തിലും പരിശുദ്ധാത്മാവ് എനിക്ക് വ്യക്തമാക്കിത്തരുന്നുണ്ട് എന്നു മാത്രം എനിക്കറിയാം.

ഇതാണ് വിശ്വാസം. കാരാഗൃഹവും പീഡനങ്ങളും കാത്തിരിക്കുന്നുവെന്ന് പരിശുദ്ധാത്മാവ് ബോധ്യപ്പെടുത്തിയിട്ടുംഅതിന് കീഴടങ്ങാന്‍ പൗലോസ് തയ്യാറാകുന്നു. സ്വന്തം സുഖങ്ങളെ വേണ്ടെന്ന് വച്ച് പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കീഴടങ്ങാന്‍ അപ്പസ്‌തോലന്‍ തയ്യാറാകുന്നു.

ആത്മാവിന്റെ സ്വരമറിഞ്ഞ് നമുക്ക് പ്രവര്‍ത്തിക്കാം.ആത്മാവിന്റെ നിര്‍ബന്ധങ്ങള്‍ക്ക് നമുക്ക് കീഴടങ്ങാം. അതുവഴി ദൈവം നമ്മെ അനുഗ്രഹിക്കുക തന്നെ ചെയ്യും. എല്ലാം ഉപരിനന്മയ്ക്കായി മാറ്റുന്ന ദൈവത്തിന്റെ അനന്തസ്‌നേഹത്തിലും കാരുണ്യത്തിലും നമുക്ക് ഉറച്ചുവിശ്വസിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.