പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ച ബൈബിള്‍ പുതിയ നിയമത്തിലെ ആദ്യ വ്യക്തി ആരാണെന്നറിയാമോ?

പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ച നിരവധി വ്യക്തികളെ ബൈബിളിന്റെ താളുകളില്‍ നമ്മള്‍ കണ്ടുമുട്ടുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അഭിഷേകം ലഭിച്ച പുതിയ നിയമത്തിലെ ആദ്യവ്യക്തി ആരായിരുന്നു?

അത് മറ്റാരുമല്ല നമ്മുടെ അമ്മയാണ്. പരിശുദ്ധ കന്യാമറിയം. അതെ പരിശുദ്ധ കന്യാമറിയമാണ് പുതിയ നിയമത്തില്‍ പരിശുദ്ധാത്മാഭിഷേകം സിദ്ധിച്ച ആദ്യ വ്യക്തി.

ലൂക്കായുടെ സുവിശേഷം1 : 35 ഇതിനുള്ള വ്യക്തമായ മറുപടിയാണ്. പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ പരിശുദ്ധ മറിയത്തോട് ചേര്‍ന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍ നമ്മള്‍ നിറയട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.