നമ്മെ നയിക്കുന്നത് ഏത് ആത്മാവാണ്…?

അന്നുമുതല്‍ കര്‍ത്താവിന്‍റെ ആത്‌മാവ്‌ ദാവീദിന്‍റെ മേല്‍ ശക്‌തമായി ആ വസിച്ചു. 

കര്‍ത്താവിന്‍റെ ആത്‌മാവ്‌ സാവൂളിനെ വിട്ടുപോയി. അവിടുന്ന്‌ അയച്ച ഒരു ദുരാത്‌മാവ്‌ അവനെ പീഡിപ്പിച്ചു
(1 സാമു 16 : 13-15)

മൂന്നുതരം ആത്മാവ് ഉണ്ട്..

1. ദൈവാത്മാവ്.. എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ എന്ന് നിരന്തരം പറയാൻ നമ്മെ സഹായിക്കുന്നത് ദൈവാത്മാവാണ് (ലൂക്ക 22:42).ദൈവാത്‌മാവിനാൽ നിറഞ്ഞവരിൽ‍ “സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,സൗമ്യത, ആത്‌മസംയമനം” (ഗലാ 5 : 22-23) എന്നിവ നിറഞ്ഞു നിൽക്കും..

2. ദുഷ്ടാത്മാവ്.. നശീകരണ പ്രവർത്തനങ്ങളാണ് നിരന്തരം നമ്മിൽ നിന്നും ഉണ്ടാകുന്നതെങ്കിൽ നമ്മെ നയിക്കന്നത് ദുഷ്ടാരൂപിയാണ്..
 ദൃഷ്ടാരൂപിയുടെ വലയത്തിൽ പെട്ടവരിൽ പൈശാചിക ചിന്തകളും പ്രവർത്തികളുമാണ് നിരന്തരം കാണുക.. അവ “വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്‌ “(ഗലാ 5 : 19-21).ഇപ്രകാരം ദുഷ്ടാ രൂപിയാൽ നയിക്കപ്പെടുന്ന വ്യക്തി കളിലും കുടുംബങ്ങളിലും സന്തോഷവും സമാധാനവും ഉണ്ടാവുകയില്ല.. ദൈവരാജ്യ അനുഭവം ഇവരുടെ ജീവിതത്തിൽ ഉണ്ടാവില്ല.”ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന്‌ മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത്‌ ഇപ്പോഴും ആവര്‍ത്തിക്കുന്നു.” (ഗല 5:21).

3. മനുഷ്യാത്മാവ്.

യാതൊരു സ്ഥിരതയുമില്ലാത്ത പ്രവർത്തന ശൈലി.. നിഷ്ക്രിയമായ ജീവിതം.. ഒന്നിനോടും സന്തോഷമില്ല.. ഒന്നിലും വിശ്വാസമില്ല.. സ്വന്തം തോന്നലുകൾ അനുസരിച്ച് മാത്രം പ്രവർത്തിക്കുന്നു.. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുകയില്ല.. മുൻ/പിൻ ചിന്തയില്ലാതെ കടം വാങ്ങിക്കൂട്ടുകയും വലിയ കടക്കെണിയിലാകുകയും ചെയ്യുന്നവർ അവികവും സ്വന്തം ചിന്തയാൽ (മനുഷ്യാത്മാവിനാൽ ) നയിക്കപ്പെടുന്നവരാണ്.ദുരന്തഭൂമിയിൽ ദുരിതമനുഭവിക്കുമ്പോൾ ഒന്ന് വിലയിരുത്താം…
നമ്മെ നയിക്കുന്നത് ഏത് ആത്മാവാണ്…?

പ്രേംജി മുണ്ടിയാങ്കൽ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.