തിന്മയ്‌ക്കെതിരെ പോരാടാന്‍ ഈ ആയുധങ്ങള്‍ അത്യാവശ്യം

തിന്മ മനുഷ്യരെ ആക്രമിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുവെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. സാത്താന്റെ ആയുധവും സമ്പത്തുമാണ് തിന്മ. എന്നാല്‍ ഈ തിന്മയ്‌ക്കെതിരെ ദൈവവിശ്വാസികളായ നാം പോരാടേണ്ടതുണ്ട. പ്രലോഭനങ്ങള്‍, ആസക്തികള്‍, ലൗകികസുഖങ്ങള്‍, ജഡികസന്തോഷം ഇങ്ങനെ പല മാര്‍ഗ്ഗങ്ങളിലൂടെയാണ് സാത്താന്‍ നമ്മെ വീഴിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ഈ പ്രലോഭനങ്ങളെ നേരിടാന്‍ തക്ക സകല മാര്‍ഗ്ഗങ്ങളും ദൈവം നമുക്കായി നല്കുന്നുണ്ട്, അവഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കൂദാശകള്‍.: കൗദാശികമായ ജീവിതം നയിക്കുന്ന ഒരാളെ തിന്മ ആക്രമിക്കുക സാധ്യമല്ല.അയാളുടെ ആത്മീയതയുടെ അടിസ്ഥാനവും ബലവും ആ കൂദാശകളാണ്. അതുകൊണ്ട് കൂദാശസ്വീകരണത്തിലൂടെയും കൗദാശികമായ ജീവിതത്തിലൂടെയും നാം തിന്മകളെ നേരിടണം.

തിരുവചനവായന: തിരുവചന വായന നാം സ്ഥിരമാക്കണം. ഓരോ തിരുവചനത്തിലും പ്രലോഭനങ്ങളെ നേരിടാനുള്ള കരുത്ത് നാം കണ്ടെത്തുന്നു. ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ തിരുവചനങ്ങള്‍ നമ്മെ ശക്തരാക്കും.

എളിമ: നാം വലിയവരാണെന്ന് ഭാവിക്കരുത്. ഒരുപക്ഷേ ഭൗതികമായ പലതും നമുക്കുണ്ടായിരിക്കും എങ്കിലും അതെല്ലാം നിസ്സാരമാണെന്ന് കരുതുക. അതനുസരിച്ച് ജീവിക്കുക.

ത്യാഗം: മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാനും അവരെ സഹായിക്കാനും നാം തയ്യാറാകുന്നുണ്ടോ അവിടെ സാത്താന്‍ പരാജിതനാകും. നമ്മില്‍ ഭൂരിപക്ഷവും നമ്മുടെ ലക്ഷ്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുംവേണ്ടിയാണ് ജീവിക്കുന്നത്. സുവിശേഷപ്രവര്‍ത്തകരും ശുശ്രൂഷകള്‍ പോലും അതില്‍ നിന്ന് ഭിന്നമല്ല.മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ തോല്പിക്കാന്‍ സാത്താനാവില്ല.

ലാളിത്യം: നുണ പറയുന്നതില്‍ നിന്ന് നമ്മെ അകറ്റുന്നത് ലാളിത്യമാണ്. യഥാര്‍ത്ഥ മൂല്യം നമ്മെ പഠിപ്പിക്കുന്നത് ലാളിത്യമാണ്. അഹങ്കാരത്തില്‍ നിന്ന് അത് അകറ്റുന്നു. സത്യംപറയാനുള്ള ധൈര്യം കൂടിയാണ്‌ലാളിത്യം.

നിശ്ശബ്ദത: വാഗ്വാദങ്ങള്‍ ഒഴിവാക്കുക. സ്വന്തം ഭാഗം ന്യായീകരിക്കാന്‍ വേണ്ടി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നവരുണ്ട്. വാഗ്വാദങ്ങളും സ്വയം ന്യായീകരണങ്ങളും സാത്താന്റെ തന്ത്രങ്ങളാണ്. വിഭാഗീതയതയുടെ ഭാഗമാണവ.

സഹനം: സഹനങ്ങളില്‍ പിറുപിറുക്കാതിരിക്കുക. സഹനങ്ങളില്‍ സന്തോഷിക്കുക. സഹനങ്ങളില്‍ പിറുപിറുക്കാതെയും സഹനങ്ങളില്‍ സന്തോഷിക്കുകയും ചെയ്യുന്നവരെ സാത്താന് തോല്പിക്കാനാവില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.