സെപ്തംബറില്‍ നാം ആഘോഷിക്കുന്ന മാതാവിന്റെ രണ്ടു പ്രധാനപ്പെട്ടതിരുനാളുകള്‍

സെപ്തംബറില്‍ മാതാവിന്റെ ജനനത്തിരുന്നാളിനൊപ്പം തന്നെ മറ്റൊരു തിരുനാളും കൂടി നാം ആഘോഷിക്കുന്നുണ്ട്. സെപ്തംബര്‍ 15 നാണ് അത്. വ്യാകുലമാതാവിന്റെ തിരുനാള്‍, കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേന്നാണ് ഈ തിരുനാള്‍ ആചരിക്കുന്നത്.

ഈ രണ്ടു തിരുനാളുകളും മരിയഭക്തരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടവയാണ്. മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കാനും അനേകരെ കൂടുതലായി മരിയഭക്തിയിലേക്ക് നയിക്കാനും ഈ തിരുനാളുകള്‍ നമുക്ക് കാരണമാവണം. അതിനായി നമുക്ക് കൂടുതലായി മാതാവിനോട് പ്രാര്‍ത്ഥിക്കാം. മാതാവിന്റെ അപദാനങ്ങള്‍ വാഴ്ത്തിപാടാം. മാതാവിന്റെ രൂപം പ്രത്യേകമായി അലങ്കരിച്ചു അമ്മയോടുള്ള ഭക്തി പരസ്യപ്പെടുത്താം. മരിയഭക്തി പ്രചരിപ്പിക്കാനായി മാതാവിനെക്കുറിച്ചുളള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയും വാങ്ങിനല്കുകയും ചെയ്യാം.
അമ്മയെ സ്‌നേഹിക്കുന്നവരെ പുത്രനും സ്‌നേഹിക്കാതിരിക്കാനാവില്ല. അതുകൊണ്ട് അമ്മയിലൂടെ നമുക്ക് ഈശോയിലെത്തിച്ചേരാം. അമ്മേ മാതാവേ എനിക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേ. ജീവിതത്തിലെ വിവിധതരത്തിലുള്ളപ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന എനിക്ക് അമ്മ ആശ്വാസം നല്കണമേ. സാമ്പത്തികപ്രതിസന്ധി, രോഗങ്ങള്‍, ജോലിനഷ്ടപ്പെടുമോ എന്ന ഭയം, പ്രതീക്ഷിച്ചതിനൊത്ത് ജീവിതത്തില്‍ ഉയരാന്‍ കഴിയാത്തതിലുള്ള നിരാശ, സ്വ്പനങ്ങള്‍ ഇനിയും എത്തിച്ചേരാത്തതിലുളള സങ്കടം, മുടങ്ങികിടക്കുന്ന വീടുപണി, മക്കളുടെ അനുസരണക്കേട്, ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍, വിവാഹം നടക്കാത്ത അവസ്ഥ, ജോലിയില്ലാത്ത ചുറ്റുപാടുകള്‍,

ഇങ്ങനെ അമ്മയ്ക്ക് സമര്‍പ്പിക്കാന്‍ നമുക്കെന്തെല്ലാം സങ്കടങ്ങളുണ്ട്. അവയെയെല്ലാം അമ്മയ്ക്ക് ഈ ദിവസങ്ങളില്‍ പ്രത്യേകമായി സമര്‍പ്പിക്കാം.

അമ്മേ എന്റെ അമ്മേ, എന്റെ അമ്മേ എന്റെ ആശ്രയമേ തുടങ്ങിയ സുകൃതജപങ്ങളും നമുക്ക് ചൊല്ലാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.