ആധ്യാത്മികജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുന്നതിന് ആവശ്യമായത് എന്താണെന്നറിയാമോ?

ആധ്യാത്മികജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുന്നതിന് ആവശ്യമായത് ഇനി മേല്‍ പാപം ചെയ്യില്ല എന്ന ദൃഢനിശ്ചയമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയും കൂരിയ അംഗങ്ങളും പങ്കെടുത്ത നോമ്പുകാലധ്യാനത്തില്‍ ധ്യാനപ്രസംഗകനായ കര്‍ദിനാള്‍ കാന്തലമേസയാണ് ഇക്കാര്യം പറഞ്ഞത്. വിശുദ്ധമായ ഒരു ജീവിതം നയിക്കുന്നതിന് വ്യക്തിപരമായ ഇച്ഛാശക്തിയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ അവതരിപ്പിക്കപ്പെടുന്ന വ്യഭിചാരിണിയായ സ്ത്രീക്ക് യേശു നല്കുന്ന ഉപദേശം, വിശുദ്ധ അഗസ്റ്റ്യന്റെ ജീവിതാനുഭവം എന്നിവ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഈ ചിന്ത പങ്കുവച്ചത്.

ഒരു വ്യക്തിക്ക് അവനു മാത്രം അറിയാവുന്ന തെറ്റായ ചില ഇഷ്ടങ്ങളും മോശപ്പെട്ട സൗഹൃദങ്ങളും നീരസങ്ങളും ധനമോഹങ്ങളും പോലെയുള്ള പല തിന്മകള്‍ ഉണ്ടാകാം. അവയെല്ലാം ഇന്നുതന്നെ ഉപേക്ഷിക്കാന്‍ ക്രിസ്തുവിനൊപ്പം തീരുമാനമെടുക്കുന്നിടത്താണ് യഥാര്‍ത്ഥ മാനസാന്തരം ഉണ്ടാകുന്നത്. നമ്മുടെ ദൗര്‍ബല്യങ്ങളെ അറിയുന്ന ദൈവത്തിന് മുമ്പില്‍ അവ തുറന്ന മനസ്സോടെ ഏറ്റുപറയണം. കര്‍ദിനാള്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.