ജോസഫിന്റെ അടുക്കലേക്ക് നാം എന്തിന് പോകണം? യൗസേപ്പിതാവിനോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കേണ്ടതിന്റെ പ്രാധാന്യം ഇതാ..

ജോസഫിന്റെ അടുക്കലേക്ക് പോവുക എന്ന പ്രയോഗം വിശുദ്ധ ബൈബിളിലെ പഴയനിയമം ഉല്പത്തിയുടെ പുസ്തകം 41:55 ലാണ് നാം ആദ്യമായി കാണുന്നത്. പൂര്‍വ്വപിതാവായ ജോസഫിനെയാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ നിയമത്തിലും പുതിയ കാലത്തിലും ഈ പരാമര്‍ശത്തിന് ഏറെ പ്രസക്തിയുണ്ട്. വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇവിടെ പ്രസക്തമാകുന്നത്.

യൗസേപ്പിതാവിന്റെ മാധ്യസ്ഥം സ്വര്‍ഗ്ഗം ഒരിക്കലും നിരസിക്കുകയില്ലെന്നാണ് വിശുദ്ധ തോമസ് അക്വിനാസ്പറയുന്നത്. മാതാവിനെയും ഉണ്ണീശോയെയും സംരക്ഷിച്ചവനാണല്ലോ യൗസേപ്പിതാവ്. സ്വര്‍ഗ്ഗത്തില്‍ എല്ലാ വിശുദ്ധര്‍ക്കും അധികാരവും സന്തോഷവുമുണ്ടെങ്കിലും അവര്‍ ദൈവത്തോട് അപേക്ഷിക്കുന്നത് ദാസന്മാരെപോലെയാണെന്നും എന്നാല്‍ യൗസേപ്പിതാവിന് അതില്‍ന ിന്ന് വ്യത്യസ്തമായി ആജ്ഞാശക്തിയുണ്ടെന്നും ഒരു നിരീക്ഷണവും വിശുദ്ധ തോമസ് അക്വീനാസ് നടത്തുന്നുണ്ട്. ദൈവപുത്രനെ ഭൂമിയില്‍ വളര്‍ത്താന്‍ അവസരം കിട്ടി എന്നതാണ് ജോസഫിന് ലഭിച്ച ഈ ആനുകൂല്യം.

അസാധാരണമായ കാര്യങ്ങളൊന്നും ഒരുപക്ഷേ യൗസേപ്പിതാവ് ചെയ്തിട്ടില്ലെങ്കിലും മറ്റെല്ലാ വിശുദ്ധരെക്കാളും വിശുദ്ധി സ്വന്തമാക്കിയ ആളാണ് സെന്റ് ജോസഫ് എന്നാണ് വിശുദ്ധ ജോസഫ് മാറെല്ലോയുടെ നിരീക്ഷണം.

ദൈവികമായ സംയോഗമാണ് പരിശുദ്ധ മറിയവും ജോസഫും തമ്മിലുള്ളതെന്നും ഭൗതികമായ അനേകം നന്മകള്‍ നമുക്ക് വാങ്ങിത്തരാന്‍ യൗസേപ്പിതാവിന് കഴിയുമെന്ന് വിശുദ്ധ ഫ്രാന്‍സിസ് ദ സാലസ് പറയുന്നു.

ഇതെല്ലാം വ്യക്തമാക്കുന്നത് യൗസേപ്പിതാവിന്റെ മാധ്യസ്ഥശക്തിയുടെ പ്രാധാന്യത്തെക്കുറിച്ചാണ്. നാം യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കണമെന്നാണ്. അതുകൊണ്ട്തുടര്‍ന്നുള്ള ജീവിതത്തിലെല്ലാം വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി നമുക്ക് പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.