അത്ഭുതം കാണണമെങ്കില്‍ വിശുദ്ധ ആന്‍ഡ്രൂസിന്റെ ക്രിസ്തുമസ് നൊവേന ചൊല്ലൂ, നൊവേനയെക്കുറിച്ച് കൂടൂതല്‍ കാര്യങ്ങള്‍ കേള്‍ക്കൂ

വിശുദ്ധ ആന്‍ഡ്രൂസിന്റെ നൊവേനയെക്കുറിച്ച് കഴിഞ്ഞ ദിവസം കൊടുത്തിരുന്ന കുറിപ്പ് ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ. സെന്റ് ആന്‍ഡ്രുവിന്റെ തിരുനാള്‍ദിനമായ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 24 വരെയാണ് നൊവേന ചൊല്ലേണ്ടത്.

ഈ നൊവേനയ്ക്ക് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.ഇതെങ്ങനെ ആരംഭിച്ചു എന്നതിനെക്കുറിച്ച് കൃ്തമായവിവരങ്ങളില്ല.അയര്‍ലണ്ടില്‍ നിന്നാണ് ഇങ്ങനെയൊരു നൊവേന ഉത്ഭവിച്ചതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഓരോ ദിവസവും 15 തവണയാണ് നൊവേന ചൊല്ലേണ്ടത്. ഒരു മാസം മുഴുവന്‍ ഈശോയുടെ ജനനത്തിന്റെ ഓര്‍മ്മകളിലൂടെ നാം കടന്നുപോകുകയാണ് ഈ പ്രാര്‍ത്ഥനയിലൂടെ .

ഈ നൊവേനയ്‌ക്കൊപ്പം സമര്‍പ്പിച്ചുപ്രാര്‍ത്ഥിക്കുന്ന ഏതു നിയോഗവും സാധിച്ചുകിട്ടുമെന്നാണ് പാരമ്പര്യവിശ്വാസം. ഈ നൊവേന നമുക്ക് വിശ്വാസത്തോടെ ചൊല്ലാം. ഈശോ നമുക്കുവേണ്ടി അത്ഭുതം പ്രവര്‍ത്തിക്കുകതന്നെ ചെയ്യും.

സെന്റ് ആന്‍ഡ്രു നൊവേന താഴെ കൊടുക്കുന്നു:

പാതിരാത്രിയില്‍ ബദ്‌ലേഹമില്‍ തുളച്ചുകയറുന്ന തണുപ്പില്‍ ഏറ്റവും പരിശുദ്ധയായ കന്യാമറിയത്തില്‍ നന്ന് ദൈവപുത്രന്‍ ജനിച്ച നിമിഷവും മണിക്കൂറും വാഴ്ത്തപ്പെടട്ടെ. അനുഗ്രഹീതമാകട്ടെ. ആ മണിക്കൂറില്‍ എന്റെ ദൈവമേ എന്‌റെ പ്രാര്‍തഥന കേള്‍ക്കാനും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെയും അവിടുത്തെ അനുഗ്രഹീതയായ അമ്മയുടെയും ഗുണങ്ങളാല്‍ എന്റെ ഈ പ്രത്യേക നിയോഗം( ആവശ്യംപറയുക) സാധിച്ചുതരണമേയെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.