വിശുദ്ധരെ അനുകരിക്കാന്‍ എളുപ്പമാര്‍ഗ്ഗങ്ങള്‍

വിശുദ്ധരെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് അസാധ്യമായ ജീവിതമാതൃകയാണെന്നാണ് നമ്മുടെ പൊതുവായ ധാരണ. എന്നാല്‍ അവരും നമ്മെ പോലെയുളളവരായിരുന്നു. സാധാരണക്കാരായ മനുഷ്യര്‍. പക്ഷേ ദൈവികമായ ഒരു കരസ്പര്‍ശം അവരെ വേറിട്ടതാക്കി. അതോടൊപ്പം വിശുദ്ധീകരിക്കപ്പെടാനുള്ള ആഗ്രഹവും അവരില്‍ ശക്തമായിരുന്നു അതിനായി അവര്‍ ശ്രമിച്ചു. ദൈവത്തോട് കൂടുതലായി ചേര്‍ന്നുനിന്നു. എങ്കിലും എല്ലാ വിശുദ്ധരുടെയും ജീവിതങ്ങളില്‍ പൊതുവെ കണ്ടുവരുന്ന ചില സ്വഭാവസവിശേഷതകളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കി നമുക്ക് അവരുടെ ജീവിതമാതൃകയിലേക്ക് കടന്നുവരാന്‍ ശ്രമിക്കാം.

പ്രാര്‍ത്ഥന
എല്ലാ വിശുദ്ധരും പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. എന്നാല്‍ അത് നമ്മെപോലെ നിവര്‍ത്തിച്ചുകിട്ടേണ്ട ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള നിവേദനങ്ങളായിരുന്നില്ല മറിച്ച് ദൈവവുമായുളള സംഭാഷണമായിരുന്നു. അതിലൂടെയാണ് അവര്‍ ദൈവഹിതം തിരിച്ചറിഞ്ഞത്. ദൈവഹിതത്തിന് കീഴടങ്ങിയത്.

പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോടുള്ള അനുകമ്പയും സ്‌നേഹവും
പ്രതാപവും പണവും സൗന്ദര്യവുമുള്ളവരോട് ബന്ധം സ്ഥാപിക്കാനാണ് നമ്മുടെ താല്പര്യം. ഏതെങ്കിലും വിധത്തില്‍ സ്ഥാനങ്ങളുള്ളവരോട്, പദവികള്‍ അലങ്കരിക്കുന്നവരോട് അവരോടൊക്കെ നാം കൂടുതല്‍ ചേര്‍ന്നുനില്ക്കാന്‍ ആഗ്രഹിക്കും, ശ്രമിക്കും. പക്ഷേ എല്ലാവിശുദ്ധരും പാവങ്ങളോട്, അവഗണിക്കപ്പെട്ടവരോടാണ് ചേര്‍ന്നുനിന്നത്. അവരുടെ നന്മയും ശ്രേയസുമായിരുന്നു വിശുദ്ധരുടെ മുന്‍ഗണന

കൗദാശികജീവിതം
കൂദാശപരമായ ജീവിതം നയിച്ചവരായിരുന്നു വിശുദ്ധരെല്ലാം. ആത്മാക്കളുടെയും ആത്മാവിന്റെയും രക്ഷയ്ക്കായിരുന്നു അവരുടെ പ്രഥമ മുന്‍ഗണന.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.