നഷ്ടപ്പെട്ടുപോയവ കണ്ടെത്തുന്നതിന് വിശുദ്ധനായ ഏത് ആന്റണിയോടാണ് നാം പ്രാര്‍ത്ഥിക്കുന്നത്?

കത്തോലിക്കാസഭയില്‍ ആന്റണി എന്ന പേരുള്ള ഒന്നിലധികം വിശുദ്ധരുണ്ട്. സെന്റ് ആന്റണി ദ ഗ്രേറ്റ്, സെന്റ് ആന്റണി സക്കറിയ, സെന്റ് ആന്റണി ഓഫ് ലിസ്ബണ്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. മൂന്നാം നൂറ്റാണ്ടിലെ താപസവിശുദ്്ധനാണ് വിശുദ്ധ അന്തോണി ദഗ്രേറ്റ്. ദിവ്യകാരുണ്യകേന്ദ്രീകൃതമായ ജീവിതം നയിച്ച വിശുദ്ധനാണ് അന്തോണി സക്കറിയ. 16 ാം നൂറ്റാണ്ടാണ് ജീവിതകാലം.

എന്നാല്‍ കാണാതെ പോയസാധനങ്ങള്‍ വീണ്ടെടുത്തു തരുന്നതിന് നമ്മള്‍ മാധ്യസ്ഥംതേടി പ്രാര്‍ത്ഥിക്കുന്നത് ഇവരാരോടും അല്ല. പാദുവായിലെ വിശുദ്ധ അന്തോണിയോടാണ്.ലിസ്ബണിലെ അന്തോണിയെന്നും പറയാറുണ്ട്. കാരണം ലിസ്ബണിലാണ് അന്തോണീസ് ജനിച്ചത്. പക്ഷേ മരിച്ചതാവട്ടെ പാദുവായിലും.

ഈ വിശുദ്ധനോടാണ് നാം സാധനങ്ങള്‍ കണ്ടുകിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.